ഇസ്ലാമാബാദിൽ രണ്ടുമാസത്തേക്ക് രാഷ്ട്രീയ റാലികൾ നിരോധിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ രാഷ്ട്രീയ റാലികൾ, യോഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവക്ക് രണ്ടുമാസത്തേക്ക് നിരോധനം ഏർപ്പെടുത്തി. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
ഇമ്രാൻ ഖാെൻറ പാർട്ടിയായ തെഹ്രീ കെ ഇന്‍സാഫ് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് തലസ്ഥാനത്ത് രണ്ടുമാസത്തേക്ക് രാഷ്ട്രീയ പരിപാടികൾ വിലക്കിയത്.
അടുത്തിടെ വിദേശ വെബ്സൈറ്റ് വഴി ചോർന്ന പനാമ പേപ്പറിൽ നവാസ് ശരീഫിെൻറ മക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തി. നവംബർ രണ്ടിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രിക്ഇഇന്‍സാഫ് ശരീഫിനെതിരെ റാലി സംഘടിപ്പിക്കാനിരിക്കെയാണ് സർക്കാർ രാഷ്ട്രീയ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
പനാമ പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശരീഫിന്റെ റായ്‌വിന്‍ഡ് വസതിയിലേക്ക് റാലി നടത്തുമെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു.
എന്നാൽ പനാമ വിവാദത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പിലും പാകിസ്താൻ പാര്‍ലമെന്റിലും ശരീഫ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിഷയത്തിൽ നവംബർ ഒന്നിന് സുപ്രീംകോടതി വിധി പറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.