ഹൈകമീഷണെറ തിരിച്ചുവിളിച്ച് പാകിസ്താൻ; ആേരാപണം തള്ളി ഇന്ത്യ
text_fieldsഇസ്ലാമാബാദ്: കുടുംബാംഗങ്ങളെ ഡൽഹിയിൽ അപമാനിച്ചെന്നാരോപിച്ചു പാകിസ്താൻ നയതന്ത്രപ്രതിനിധികൾ രംഗത്തു വന്നതിനു പിന്നാലെ, ഇന്ത്യയിലെ ഹൈകമീഷണർ സുഹൈൽ മഹ്മൂദിനെ പാകിസ്താൻ തിരിച്ചുവിളിച്ചു. ന്യൂഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും നേരെ ചിലർ അതിക്രമം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പീഡനം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതായി വിദേശകാര്യ ഒാഫിസ് വക്താവ് മുഹമ്മദ് ഫൈസൽ കുറ്റെപ്പടുത്തി. ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്ത സാഹചര്യത്തിലാണ് കൂടിയാേലാചനകൾക്കായി ൈഹകമീഷണറെ തിരികെ വിളിച്ചത്. വാഹനങ്ങളിൽ പരിശോധന, ഉദ്യോഗസ്ഥരുെട ഭാഗത്തുനിന്ന് ഭീഷണി തുടങ്ങി ആരോപണങ്ങൾ പാകിസ്താൻ ആവർത്തിച്ചു.
ചൊവ്വാഴ്ച പാകിസ്താൻ ഇന്ത്യൻ ഡെ. ൈഹകമീഷണർ ജെ.പി. സിങ്ങിനെ വിദേശകാര്യ ഒാഫിസിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾെപ്പെടയാണ് നയതന്ത്രപ്രതിനിധികളെ ഉപദ്രവിക്കുന്നതെന്ന് പാക് വൃത്തങ്ങൾ ആരോപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത കേന്ദ്രങ്ങളെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. പാക് ഉദ്യോഗസ്ഥരുടെ സുരക്ഷ വിയന കൺവെൻഷൻ അനുസരിച്ച് ഇന്ത്യയുെട ബാധ്യതയാണെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു.
തങ്ങളുടെ പ്രതിനിധികളുടെ സുരക്ഷക്ക് ഏതറ്റം വെരയും പോകും. പാക് െഡപ്യൂട്ടി ഹൈകമീഷണറുടെ കാർ ചിലർ പിന്തുടരുകയും ഡ്രൈവറെ ആക്രമിച്ചെന്നുമുള്ള പരാതി നേരത്തേ ഉയർന്നിരുന്നു. എന്നാൽ ആരോപണം തള്ളിയ ഇന്ത്യ, ‘ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി. അതൊരു പതിവു നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
പാകിസ്താെൻറ പരാതിക്ക് കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു. നയതന്ത്രപ്രതിനിധികൾക്കുള്ള സുരക്ഷ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾക്ക് പല പ്രശ്നങ്ങളും പാകിസ്താനിൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ മാധ്യമങ്ങളൽ കൊട്ടിഘോഷിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.