അഴിമതി: ആസിഫലി സർദാരി കുറ്റമുക്തൻ
text_fieldsഇസ്ലാമാബാദ്: 19 വർഷം പഴക്കമുള്ള അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രസിഡൻറ് ആസിഫലി സർദാരിയെ അഴിമതിവിരുദ്ധ കോടതി കുറ്റവിമുക്തനാക്കി. കേസിൽ സർദാരിയെ കുറ്റവിമുക്തനാക്കണമെന്ന അഭിഭാഷകെൻറ അഭ്യർഥന കോടതി സ്വീകരിക്കുകയായിരുന്നു. അഴിമതിയാരോപണത്തെ തുടർന്ന് 2013ൽ സർദാരി അധികാരമൊഴിഞ്ഞിരുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ ഭർത്താവാണ് സർദാരി. 1998ലാണ് ഇദ്ദേഹത്തിനെതിരെ വരവിൽകവിഞ്ഞ സ്വത്തുണ്ടെന്നു ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്തത്. 98 മുതൽ വാദം തുടങ്ങിയ കേസിൽ 40ലേറെ പേരെ വിസ്തരിച്ചു.
എതിർഭാഗം സർദാരിക്കെതിരെ സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ തെളിവായി സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളിൽ ഭൂരിഭാഗം പേർക്കും കാര്യങ്ങൾ ഒാർത്തെടുക്കാൻ കഴിയാത്തതും സർദാരിക്കു തുണയായി. തുടർന്ന് കേസ് റദ്ദാക്കിയതായി ജഡ്ജി ഖാലിദ് മഹ്മൂദ് രൻജ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.