നിരോധിത സംഘടനകൾക്ക് കുരുക്ക് മുറുക്കി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: യു.എൻ രക്ഷാസമിതി നിരോധനമേർപ്പെടുത്തിയ സംഘടനകളായ ലശ്കറെ ത്വയ്യിബ, അൽഖാഇദ, താലിബാൻ തുടങ്ങിയവക്കെതിരെ ശക്തമായ നടപടിക്ക് പാകിസ്താൻ. തീവ്രവാദ സംഘടനകൾക്കും അവയുടെ നേതാക്കൾക്കുമെതിരെ നടപടി ശക്തമാക്കാൻ നേരേത്തയുള്ള തീവ്രവാദവിരുദ്ധ നിയമത്തിൽ മാറ്റം വരുത്തിയ ഒാർഡിനൻസിൽ പാക് പ്രസിഡൻറ് മഅ്മൂൻ ഹുസൈൻ ഒപ്പുവെച്ചു.
ഇൗ സംഘടനകളുടെ ഒാഫിസുകൾ അടച്ചുപൂട്ടാനും ആസ്തി മരവിപ്പിക്കാനും ഇതോടെ പാക് സർക്കാറിനാകും. ഇത്തരം സംഘടനകൾക്ക് കുരുക്ക് മുറുക്കാൻ ആഭ്യന്തര, ധന, വിദേശകാര്യ മന്ത്രാലയങ്ങളും ദേശീയ തീവ്രവാദവിരുദ്ധ അതോറിറ്റിയും കൈകോർക്കും. തീവ്രവാദ ഫണ്ടിങ്, കള്ളപ്പണവേട്ട എന്നിവക്കായുള്ള അന്താരാഷ്ട്ര സംഘടന എഫ്.എ.ടി.എഫ് നിർദേശപ്രകാരമാണ് നീക്കമെന്നാണ് സൂചന.
പാകിസ്താനിൽ സജീവമായ അൽഖാഇദ, തഹ്രീകെ താലിബാൻ, ലശ്കറെ ജാൻവി, ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് ഫൗണ്ടേഷൻ, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകൾക്ക് യു.എൻ വിലക്കുണ്ട്. ഇതിൽ ഹാഫിസ് സഇൗദുമായി ബന്ധമുള്ള ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവക്കെതിരെ നടപടിക്ക് കഴിഞ്ഞ ഡിസംബറിൽ പാക് സർക്കാർ തീരുമാനമെടുത്തിരുന്നു.
ഇവക്ക് സാമ്പത്തികസഹായം ചെയ്യുന്ന കമ്പനികൾക്കും വ്യക്തികൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവിൽ ‘ജുൻദുല്ല’ എന്ന സംഘടനക്ക് ജനുവരി 31ന് വിലക്കേർപ്പെടുത്തി. ലശ്കറെ ത്വയ്യിബ 2005ലും ജമാഅത്തുദ്ദഅ്വ 2014ലുമാണ് വിലക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.