ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല –ഇംറാൻ ഖാൻ
text_fieldsലാഹോർ: പാകിസ്താൻ ഒരിക്കലും ഇന്ത്യയുമായി യുദ്ധം തുടങ്ങില്ലെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളുമായി വാഗ്വാദം തുടരവെയാണ് ഇംറാൻ സ്വരം മയപ്പെടുത്തിയത്. യുദ്ധം ഒന്നിെൻറയും പരിഹാരമല്ല. ഇക്കാരും ഇന്ത്യയെ ബോധ്യപ്പെടുത്തിയതുമാണ്. യുദ്ധത്തിൽ വിജയിക്കുന്നവർ ഒരർഥത്തിൽ പരാജയപ്പെട്ടവരുമാണ്. നിരവധി പ്രശ്നങ്ങൾക്ക് ജൻമം നൽകുകയാണ് യുദ്ധത്തിലൂടെ.
ഇരു രാജ്യങ്ങളും ആണവായുധശേഷിയുള്ള രാജ്യങ്ങളാണ്. സംഘർഷം വർധിക്കുകയാണെങ്കിൽ ലോകം അപകടത്തിലാവുമെന്നും ലാഹോറിൽ സിഖ് സമുദായംഗങ്ങളെ അഭിസംബോധന ചെയ്യവെ ഇംറാൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താൻ ചർച്ചക്കു തയാറായിട്ടും ഇന്ത്യ മുഖംതിരിക്കുകയാണെന്നും ഇംറാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.