പാകിസ്താനിൽ ഇംറാൻ ഖാൻ പ്രധാനമന്ത്രിയായേക്കും
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന നിർണായക പൊതുതെരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരം ഇംറാൻ ഖാൻ പ്രധാനമന്ത്രിയായേക്കുമെന്ന് ആദ്യ സൂചനകൾ. അദ്ദേഹത്തിെൻറ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.െഎ) 115-120 സീറ്റുകൾ നേടുമെന്നാണ് റിപ്പോർട്ട്. കേവല ഭൂരിപക്ഷം നേടില്ലെങ്കിലും സ്വതന്ത്രരുടെയും മറ്റു ചെറു പാർട്ടികളുടെയും പിന്തുണയോടെ ഇംറാൻ സർക്കാർ രൂപീകരിക്കുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 49 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ പി.ടി.െഎ 119 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടുണ്ട്. 61 സീറ്റ് നേടിയ നവാസ് ശരീഫിെൻറ പി.എം.എൽ രണ്ടാമതും ബിലാവൽ ഭൂേട്ടായുടെ പി.പി.പി -പാർലമെേൻറിയൻ 40 സീറ്റുകളുമായി മൂന്നാമതുമെത്തി. മുൽത്താനിൽ മുൻ പാക് പ്രധനമന്ത്രി യൂസഫ് റാസ ഗീലാനി പി.ടി.െഎ സ്ഥാനാർഥിയോട് പരാജയപ്പെട്ടു.
പോളിങ് അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല. സാേങ്കതിക പ്രശ്നങ്ങൾ നേരിട്ടതു മൂലമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ തെരുവിലിറങ്ങാൻ പാർട്ടി ജനങ്ങളോട് ആഹ്വാനം ചെയ്തു.
കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികൾ പാർലമെൻറിലേക്ക് ജനവിധി തേടിയിരുന്നു. നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗ്, ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ്, മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായുടെ മകൻ ബിലാവൽ ഭുേട്ടാ നയിക്കുന്ന പീപ്ൾസ് പാർട്ടി ഒാഫ് പാകിസ്താൻ എന്നിവയാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ഏറ്റുമുട്ടിയത്.
പഞ്ചാബ്, സിന്ധ്, ഖൈബര്‍- പക്തൂണ്‍ഖ്വാ, ബലൂചിസ്താൻ എന്നീ നാല് പ്രവിശ്യകൾ ഉൾപ്പെടുന്ന 270 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലെ വോെട്ടടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. എൻ.എ 60, എൻ.എ 108 എന്നീ മണ്ഡലങ്ങളിലെ വോെട്ടടുപ്പാണ് മാറ്റിവെച്ചത്.
1947ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ പട്ടാള-സിവിലിയൻ ഭരണം മാറിവരുന്ന പാകിസ്താെൻറ ചരിത്രത്തിൽ രണ്ടാമതാണ് സിവിലിയൻ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കി അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നത്. പാകിസ്താനില്‍ സർക്കാറുകള്‍ അഞ്ചു വര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതു തന്നെ അപൂര്‍വമാണ്. 2008ല്‍ അധികാരത്തിലേറിയ പാകിസ്താന് പീപ്ൾസ് പാര്‍ട്ടി (പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചു വര്‍ഷം തികച്ച് ചരിത്രം കുറിച്ചത്.
തെരഞ്ഞെടുപ്പിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.