പാകിസ്താനും ചൈനയും കഴുത വ്യവസായം തുടങ്ങുന്നു
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴുതകളുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് പാകിസ്താൻ. ആദ്യവർഷം 80,000 കഴുതകളെ കയറ്റിയയക്കാനാണ് ലക്ഷ്യമിടുന്നത്.
കഴുതകളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാമത്. മൃഗ കയറ്റുമതി വ്യാപാരത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. കഴുതത്തോൽ പരമ്പരാഗത മരുന്നുകളിൽ ഉപയോഗിക്കുന്നതിൽ കഴുതകൾക്ക് ചൈനയിൽ വൻ വിലയാണ്.
ഇവയുടെ തൊലിയിൽ നിന്നുണ്ടാക്കിയ പശയും ഒൗഷധനിർമാണത്തിന് ഉപയോഗിക്കുന്നതിനാൽ വൻ മാർക്കറ്റാണ് അവിടെ. പാകിസ്താനിൽ കഴുത ഫാം തുടങ്ങാൻ ചൈന താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യവസായത്തിൽ നിക്ഷേപത്തിന് വിദേശകമ്പനികളും തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.