ഭീകരരുടേതെന്ന് സംശയിക്കുന്ന 5,100 അക്കൗണ്ടുകൾ പാകിസ്താൻ മരവിപ്പിക്കുന്നു
text_fieldsഇസ്ലാമാബാദ്: ജയ്ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ അടക്കമുള്ള ഭീകരരുടെയും അവരെ സഹായിക്കുന്നവരുടേതെന്ന് കരുതുന്നവരുടെയും അയ്യായിരത്തിലധികം ബാങ്ക് അക്കൗണ്ടുകൾ പാകിസ്താൻ മരവിപ്പിക്കുന്നു. അടുത്തമാസം സ്പെയിനിൽ ചേരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യോഗത്തിൽ തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കാനിരിക്കെയാണ് പാക് നടപടി. ആഭ്യന്തര മന്ത്രാലയത്തിെൻറ ശിപാർശ പ്രകാരമാണ് ഭീകരപ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സാണെന്ന് സംശയിക്കുന്ന 5,100 അക്കൗണ്ടുകളിലെ 40 കോടിയോളം രൂപ മരവിപ്പിക്കുന്നത്.
പാകിസ്താനിലെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ പട്ടികയിൽ ഏറ്റവും സംശയിക്കുന്നവരുടേതെന്ന് കരുതുന്ന ‘എ’ വിഭാഗത്തിൽപെടുന്നവരുടെ ആയിരത്തി ഇരുനൂറോളം അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് പാകിസ്താനാണ് മരവിപ്പിച്ചിരിക്കുന്നത്. മസൂദ് അസ്ഹർ ഇൗ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ പത്താൻകോട്ട് നാവികസേന കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം മസൂദ് അസ്ഹർ പാക് സർക്കാറിെൻറ സംരക്ഷണയിൽ ഒളിവിൽ കഴിയുകയാണെന്ന് ആരോപണമുയർന്നിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് എന്ന സംഘടന വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് അതിെൻറ പ്രവർത്തനം ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്ക് എതിരായ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.