Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതന്നെ വീട്ടു...

തന്നെ വീട്ടു തടങ്കലിലിട്ടത്​ ഇന്ത്യയല്ല, പാകിസ്​താനാണെന്ന്​ ഹാഫിസ്​ സഇൗദ്​

text_fields
bookmark_border
തന്നെ വീട്ടു തടങ്കലിലിട്ടത്​ ഇന്ത്യയല്ല, പാകിസ്​താനാണെന്ന്​ ഹാഫിസ്​ സഇൗദ്​
cancel

ലാഹോർ: ത​​​​െൻറ വീട്ടു തടങ്കലിനു പിറകിൽ മോദി സർക്കാറല്ല, പാകിസ്​താൻ സർക്കാറാണെന്ന്​ മുംബൈ ഭീകരാക്രമണത്തി​​​​െൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്​വ നേതാവുമായ​ ഹാഫിസ്​ സഇൗദ്​. കശ്​മീർ വിഷയം ഉയർത്തി​െക്കാണ്ടു വരുന്നത്​ തടയനാണ്​ പാക്​ സർക്കാർ തന്നെ 10 മാസം വീട്ടു തടങ്കലിൽ അടച്ചതെന്നും സഇൗദ്​ ആരോപിച്ചു. ലാഹോറിൽ ഒരു ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ, ഇന്ത്യയുടെയും യു.എസി​​​​െൻറയും സമ്മർദ്ദഫലമായാണ്​ തന്നെ പാകിസ്​താൻ തടവിലാക്കിയതെന്നായിരുന്നു സഇൗദി​​​​െൻറ ആരോപണം. കഴിഞ്ഞ നവംബറിലാണ്​ സഇൗദ്​ വീട്ടു തടങ്കലിൽ നിന്നും മോചിതനായത്​.

കശ്​മീരികളുടെ ത്യാഗം എന്തുകൊണ്ടാണ്​ ഇസ്ലാമാബാദ്​ അവഗണിക്കുന്നതെന്ന്​ തനിക്ക്​ മനസിലാകുന്നില്ല. പ്രധാനമന്ത്രി ഷാഹിദ്​ അബ്ബാസി മന്ത്രിസഭയിലെ മറ്റു മന്ത്രിമോരോടൊരുമിച്ച്​ യോഗം ചേർന്ന്​ കശ്​മീരികൾക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സഇൗദ്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsmalayalam newshouse arrest
News Summary - Pakistan Government, Not India, Behind My House Arrest: Hafiz Saeed - World News
Next Story