പാക് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ദേശീയ ഗാനം പോസ്റ്റ് ചെയ്തു
text_fieldsഇസ്ലാമാബാദ്: പാക് സർക്കാറിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക് ചെയ്തു. അതിൽ ഇന്ത്യൻ ദേശീയഗാനവും സ്വാതന്ത്ര്യദിനാശംസയും േപാസ്റ്റ് ചെയ്തതായും റിേപാർട്ട്. pakistan.gov.pk എന്ന വെബ്സൈറ്റ് ആണ് ഹാക് ചെയ്തത്. ഇതിൽ ‘Hacked by Ne-0-h4ck3r ’ എന്ന് കാണുന്നുണ്ട്.
‘15 ആഗസ്റ്റ് ഹാപ്പി ഇൻഡിപെൻഡൻറൻസ് ഡേ’ എന്നാണ് ഹെഡ്ലൈൻ ആശംസയായി ചേർത്തിരിക്കുന്നത്. ത്രിവർണത്തിലുള്ള അശോകചക്രവും ഉണ്ട്. ‘മനസ്സുകളിൽ സ്വാതന്ത്ര്യം, വാക്കുകളിൽ വിശ്വാസം... നമ്മുടെ ആത്മാക്കളിൽ അഭിമാനം... ആ മഹാത്മാക്കളെ സല്യൂട്ട് ചെയ്യുക, അവരാണ് ഇതിനെ സാധ്യമാക്കിയത്’ തുടങ്ങിയ വാക്കുകളാണ് ഇതിൽ കാണുന്നതെന്ന് റിേപ്പാർട്ടുകൾ പറയുന്നു.
എന്നാൽ, ഹാക്കിങ് സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണം പാക് സർക്കാറിെൻറയോ ഹൈകമീഷെൻറയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.