ബലൂചിസ്താനിലെ ഗ്വാദർ തുറമുഖത്ത് ഗ്രനേഡ് ആക്രമണം
text_fieldsക്വറ്റ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിനുനേരെ അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. തുറമുഖത്തെ തൊഴിലാളികളുടെ താമസകേന്ദ്രത്തിനു നേർക്കായിരുന്നു ആക്രമണം. 26 പേർക്കു പരിക്കേറ്റു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തൊഴിലാളികൾ ഹോസ്റ്റലില്‍ അത്താഴം കഴിക്കവെയാണു ബൈക്കിലെത്തിയവർ ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഗ്വാദർ തുറമുഖത്തിെൻറ രണ്ടാംഘട്ട പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിർമാണം തടസ്സപ്പെടുത്താനാണ് വിമതരുടെ ശ്രമമെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പാകിസ്താനിലൂടെ കടന്നുപോകുന്ന ചൈനയുടെ ‘വൺ ബെൽറ്റ്, വൺ ചൈന’ പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നിട്ടുണ്ട്. ചൈന ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണിത്. പടിഞ്ഞാറൻ ചൈനയെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന മാർഗമാണു ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെകൂടി ഭാഗമായ ഈ പാത. ബലൂച് പ്രവിശ്യയിലൂടെ ഇൗ പാത കടന്നുപോകുന്നതിൽ വിമതർ വൻ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മേഖലയിലെ പ്രകൃതിവിഭവങ്ങളും ഉൗർജസ്രോതസ്സുകളും നശിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനെതിരെയാണവരുടെ പ്രതിഷേധം.
അഫ്ഗാനിസ്താനും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്താനിലെ ബഹുഭൂരിഭാഗവും പാകിസ്താനിൽനിന്ന് സ്വാതന്ത്ര്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. വിമതർക്ക് ഇന്ത്യ സഹായം നൽകുന്നുവെന്നു പാകിസ്താൻ ആരോപിക്കുന്നു. 2004ൽ പാതയുടെ നിർമാണം തുടങ്ങിയതുമുതൽ ഇതുവരെയായി വിവിധ ആക്രമണങ്ങളിലായി 50ലേറെ പാക് പൗരന്മാർ െകാല്ലപ്പെട്ടിട്ടുണ്ട്. 5700 കോടി ഡോളറിെൻറ പദ്ധതി പൂർത്തിയാക്കുന്നതു വരെ മതിയായ സുരക്ഷ ഒരുക്കുമെന്ന് പാകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.