ഇന്ത്യയിൽ ആക്രമണം നടത്താൻ പാകിസ്താൻ ജയ്ശെയെ ഉപയോഗിച്ചു -പർവേശ് മുശറഫ്
text_fieldsഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണം നടത്തിയ ജെയ്ശെ മുഹമ്മദ് ഭീകര സംഘടന തന്നെയാണെന്നും ഇന്ത ്യയിൽ ആക്രമണം നടത്താൻ പാക് ഇൻറലിജൻസ് ജയ്ശെയെ ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി പാകിസ്താൻ മുൻ പ്ര സിഡൻറ് പർവേശ് മുശറഫ്. ഹം ന്യൂസിന് വേണ്ടി പാക് ജേർണലിസ്റ്റ് നദീം മാലിക്കിന് നൽകിയ ടെലിഫോൺ അഭിമുഖത്ത ിലാണ് മുശറഫിെൻറ വെളിപ്പെടുത്തൽ.
താൻ അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിൽ പാക് രഹസ്യാന്വേഷണ വിഭാഗം ജയ്ശെയെ ഉപയോഗിച്ചിരുന്നു. 2003ൽ തനിക്കെതിരെ രണ്ട് തവണ ജയ്ശെ വധശ്രമം നടത്തിയിരുന്നുവെന്നും മുശറഫ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജയ്ശെ മുഹമ്മദിനെതിരായ സർക്കാർ നടപടി സ്വാഗതാർഹമാണ്. താൻ അധികാരത്തിലിരുന്ന സമയത്ത് ജയ്ശെക്കെതിരെ കൂടുതൽ നടപടികളെടുക്കാൻ കഴിഞ്ഞില്ല. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ആ കാലഘട്ടത്തിൽ പാകിസ്താനിൽ ഉണ്ടായിരുന്നത്. ജയ്ശെക്കെതിരെ ഏെതങ്കിലും തരത്തിലുള്ള നടപടിയെടുക്കാൻ നിർബന്ധിതനായിട്ടില്ലെന്നും മുശറഫ് പറഞ്ഞു.
പുൽവാമ ആക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തത് പാകിസ്താനിൽ വെച്ചല്ലെന്നും രാജ്യം നിരോധിച്ച സംഘടനയാണ് അതെന്നും കഴിഞ്ഞ ദിവസം ഇൻറർ സർവിസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിയാണ് പാക് ഇൻറലിജൻസ് വിഭാഗം ജയ്ശെയെ ഉപയോഗിച്ചുവെന്ന മുശറഫിെൻറ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ള ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹർ പാകിസ്താനിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.