Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ് സഈദിന്‍റെ...

ഹാഫിസ് സഈദിന്‍റെ ആസ്തികൾ കണ്ടുകെട്ടാനൊരുങ്ങി പാക് സർക്കാർ 

text_fields
bookmark_border
ഹാഫിസ് സഈദിന്‍റെ ആസ്തികൾ കണ്ടുകെട്ടാനൊരുങ്ങി പാക് സർക്കാർ 
cancel

മുംബൈ ഭീകരാക്രമണത്തി​​​െൻറ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്​വ തലവനുമായ ഹാഫിസ്​ സഇൗദിനു കീഴിലെ ആസ്​തികളും സ്​ഥാപനങ്ങളും ഏറ്റെടുക്കാൻ പാക്​ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്​. ഡിസംബർ 19ന്​ പാക്​ ധനമന്ത്രാലയം അഞ്ചു പ്രവിശ്യ സർക്കാറുകൾക്കയച്ച രഹസ്യ ഉത്തരവിലാണ്​ ഹാഫിസ്​ സഇൗദി​​​െൻറ ആസ്​തികളും സ്​ഥാപനങ്ങളും ഏറ്റെടുക്കാനുള്ള വിശദ കർമപദ്ധതി 10 ദിവസത്തിനകം സമർപ്പിക്കാൻ നിർദേശം നൽകിയത്​. ജമാഅത്തുദ്ദഅ്​വ, ഫലാഹെ ഇൻസാനിയത്ത്​ ഫൗണ്ടേഷൻ എന്നീ സ്​ഥാപനങ്ങളാണ്​ പ്രധാനമായും ഏറ്റെടുക്കുന്നത്​. 1987ൽ ഹാഫിസ്​ സഇൗദ്​ രൂപംനൽകിയ തീവ്രവാദ സംഘടനയായ ലശ്​​കറെ ത്വയ്യി​ബയുടെ അനുബന്ധ സ്​ഥാപനങ്ങളാണ്​ ഇവ രണ്ടുമെന്ന്​ അമേരിക്ക കുറ്റപ്പെടുത്തുന്നു. 

തീവ്രവാദപ്രവർത്തനങ്ങൾക്ക്​ പണമൊഴുക്കുന്നതും കള്ളപ്പണവും കണ്ടെത്താനായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടന ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സ്​ (എഫ്​.എ.ടി.എഫ്​) നിർദേശപ്രകാരമാണ്​ പാക്​ സർക്കാർ നടപടിയുമായി രംഗത്തെത്തിയത്​. തീവ്രവാദ സംഘടനകൾക്ക്​ പണം ലഭിക്കുന്നത്​ തടയാൻ നടപടി സ്വീകരിക്കണമെന്ന്​ നിർദേശം നൽകിയതായി ഇതേക്കുറിച്ച ചോദ്യത്തിന്​ മറുപടിയായി പാക്​ ആഭ്യന്തരമന്ത്രി അഹ്​സൻ ഇഖ്​ബാൽ പറഞ്ഞു. അതേസമയം, പാക്​ സർക്കാർ ഇതേക്കുറിച്ച്​ ഒൗദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 

300ഒാളം മതപഠനശാലകൾ, സ്​കൂളുകൾ, ഹോസ്​പിറ്റലുകൾ, പ്രസാധനാലയം, ആം​ബുലൻസ്​ സേവനം എന്നിവയടങ്ങിയ വൻ ശൃംഖലയാണ്​ ഹാഫിസ്​ സഇൗദി​േൻറത്​. ജമാഅത്തുദ്ദഅ്​വക്കും ഫലാഹെ ഇൻസാനിയത്ത്​ ഫൗണ്ടേഷനും കീഴിൽ അരലക്ഷം സന്നദ്ധപ്രവർത്തകരുമുണ്ട്​. ത​​​െൻറ സംഘടനകൾക്കെതിരായ​ തീവ്രവാദബന്ധ  ആരോപണം ഹാഫിസ്​ സഇൗദ്​ നിഷേധിക്കുന്നുണ്ട്​. 
തീവ്രവാദ സംഘടനകൾക്ക്​ സഹായം തുടരുന്നതിനാൽ ഇനിയും സഹായം തുടരാനാകില്ലെന്ന്​ കഴിഞ്ഞ ദിവസം യു.എസ്​ പ്രസിഡൻറ്​ ​േഡാണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ നടപടി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsmalayalam newsJamaat-ud-DawaFinancial Assets
News Summary - Pakistan Plans to Seize Control of Terrorist Hafiz Saeed's Jamaat-ud-Dawa, Financial Asset-India News
Next Story