കശ്മീരില്‍ ഇന്ത്യയുടെ അനധികൃത കൈയേറ്റം അവസാനിപ്പിക്കണം –പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പാകിസ്താന്‍ പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍െറ രൂക്ഷവിമര്‍ശനം. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അനധികൃത കൈയേറ്റം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് മംനൂന്‍ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിന്‍െറ തലസ്ഥാനമായ മുസഫറാബാദില്‍ മുഹമ്മദലി ജിന്നയുടെ ജന്മവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ പ്രത്യേക പരിപാടിയിലാണ് പ്രസിഡന്‍റിന്‍െറ വിമര്‍ശനം. പ്രമുഖ പാക് മാധ്യമമായ ഡോണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കശ്മീര്‍ നിവാസികളോട് ഇന്ത്യന്‍ സൈന്യം നടത്തുന്നത് ക്രൂരതയാണ്. മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന പെല്ലറ്റ് നിരായുധരായ മനുഷ്യര്‍ക്കുനേരെ ഉപയോഗിക്കുകയാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തില്‍ ലോകം ശ്രദ്ധചെലുത്തണമെന്നും കശ്മീര്‍ പ്രശ്നത്തില്‍ അവിടത്തെ നിവാസികള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശം നല്‍കണമെന്നും മംനൂന്‍ ആവശ്യപ്പെട്ടു. കശ്മീരിലെ അനധികൃത കൈയേറ്റം ഇന്ത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.