ഭീകര ക്യാമ്പ് തകർത്തെന്ന ഇന്ത്യയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് പാക് സൈന്യം
text_fieldsഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ തകർത്തതായുള്ള ഇന്ത്യൻ സൈന്യത്തിെൻറ പ്രസ്താവന പാക് സൈന്യം തള്ളി. ഇത് സത്യവിരുദ്ധമാണെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ പറഞ്ഞു. ആക്രമണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തേക്ക് ഏതെങ്കിലും വിദേശ നയതന്ത്രജ്ഞനെയോ മാധ്യമ പ്രവർത്തകരെയോ ഇന്ത്യക്ക് എത്തിക്കാം. അതുവഴി അവർ അവകാശവാദം തെളിയിക്കട്ടെ -ആസിഫ് ഗഫൂർ കൂട്ടിച്ചേർത്തു. അങ്ങെനയൊരു ക്യാമ്പുതന്നെ പ്രവർത്തിക്കുന്നില്ല. പുൽവാമ സംഭവത്തിനുശേഷം മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന പ്രസ്താവനകൾ മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ്. ഇത് പ്രഫഷനൽ സൈനിക നിലപാടുകൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ കുപ്വാരയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. പാക് അധീന കശ്മീരിൽ നടത്തിയ ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെടുകയും അതിർത്തി നിയന്ത്രണ രേഖയിലെ മൂന്ന് ഭീകര ക്യാമ്പുകൾ തകർക്കുകയും ചെയ്തതായി സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.