ഹസ്രത്ത് നിസാമുദ്ദീൻ ഉറൂസിൽ പെങ്കടുക്കുന്നതിന് തീർത്ഥാടകർക്ക് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താൻ
text_fieldsഇസ്ലമാബാദ്: ന്യൂഡൽഹിയിലെ പ്രശസ്ത തീർത്ഥാടക കേന്ദ്രമായ ഹസ്രത്ത് ഖ്വാജ നിസാമുദ്ദീൻ ഒൗലിയയിലെ ഉറൂസ് ചടങ്ങുകളിൽ പെങ്കടുക്കുന്നതിന് 200 ഒാളം തീർത്ഥാടകർക്ക് ഇന്ത്യ വിസ നിഷേധിച്ചെന്ന ആരോപണവുമായി പാകിസ്താൻ. ഡൽഹിയിൽ ജനുവരി ഒന്നു മുതൽ എട്ടു വരെ നടക്കുന്ന ഉറൂസിൽ പെങ്കടുക്കുന്നതിന് 192 തീർത്ഥാടകരുടെ വിസ അപേക്ഷയാണ് ഇന്ത്യ തള്ളിയത്.
വിസ അപേക്ഷ അവസാനം വരെ നീട്ടുകയും പിന്നീട് അനുവദിക്കാതിരിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയിൽ ഖേദകരമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയുടെ തീരുമാനംപ്രത്യേക ചടങ്ങുകളിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന പാക് തീർത്ഥാടകരെ നിരാശരാക്കിയെന്നും പാകിസ്താൻ അറിയിച്ചു.
1947 ലെ പാകിസ്താൻ^ ഇന്ത്യ പ്രോേട്ടാക്കോൾ പ്രകാരം ആരാധനാലയങ്ങളിൽ സന്ദർശനം നൽകാൻ അനുമതി നൽകണമെന്ന നിബന്ധനയുണ്ട്. വിസ നിഷേധത്തിലൂടെ ഇന്ത്യ നടത്തിയ കരാർ ലംഘനം ദൗർഭാഗ്യകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഉഭയകക്ഷി കരാർ ലംഘനമെന്നതിലുപരി പൗരൻമാരുടെ മതപരമായ സ്വാതന്ത്ര്യത്തെയും ഇരു രാജ്യങ്ങളിലെയും പൗരൻമാർ തമ്മിലുള്ള ബന്ധത്തെയും ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും പാകിസ്താൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.