Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹസ്രത്ത്​ നിസാമുദ്ദീൻ...

ഹസ്രത്ത്​ നിസാമുദ്ദീൻ ഉറൂസിൽ പ​െങ്കടുക്കുന്നതിന്​ തീർത്ഥാടകർക്ക്​ ഇന്ത്യ വിസ നിഷേധിച്ചെന്ന്​ പാകിസ്​താൻ

text_fields
bookmark_border
ramzan
cancel

ഇസ്​ലമാബാദ്​: ന്യൂഡൽഹിയിലെ പ്രശസ്​ത തീർത്ഥാടക കേ​ന്ദ്രമായ ഹസ്രത്ത്​ ഖ്വാജ നിസാമുദ്ദീൻ ഒൗലിയയിലെ ഉറൂസ് ​ചടങ്ങുകളിൽ പ​െങ്കടുക്കുന്നതിന്​ 200 ഒാളം തീർത്ഥാടകർക്ക്​ ഇന്ത്യ വിസ നിഷേധിച്ചെന്ന ആരോപണവുമായി പാകിസ്​താൻ. ഡൽഹിയിൽ ജനുവരി ഒന്നു മുതൽ എട്ടു വരെ നടക്കുന്ന ഉറൂസിൽ പ​െങ്കടുക്കുന്നതിന്​ 192 തീർത്ഥാടകരുടെ​ വിസ അപേക്ഷയാണ്​ ഇന്ത്യ തള്ളിയത്​. 
വിസ അപേക്ഷ  അവസാനം വരെ നീട്ടുകയും പിന്നീട്​ അനുവദിക്കാതിരിക്കുകയും ചെയ്​ത ഇന്ത്യയുടെ നടപടിയിൽ ഖേദകരമാണെന്ന്​​ പാക്​ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിലൂടെ അറിയിച്ചു. ഇന്ത്യയുടെ തീരുമാനംപ്രത്യേക ചടങ്ങുകളിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന പാക്​ തീർത്ഥാടകരെ​ നിരാശരാക്കിയെന്നും പാകിസ്​താൻ അറിയിച്ചു.

1947 ലെ പാകിസ്​താൻ^ ഇന്ത്യ പ്രോ​േട്ടാക്കോൾ പ്രകാരം ആരാധനാലയങ്ങളിൽ സന്ദർശനം നൽകാൻ അനുമതി നൽകണമെന്ന നിബന്ധനയുണ്ട്​.  വിസ നിഷേധത്തിലൂടെ ഇന്ത്യ നടത്തിയ കരാർ ലംഘനം ദൗർഭാഗ്യകരമാണെന്നും പ്രസ്​താവനയിൽ പറയുന്നു. 
ഉഭയകക്ഷി കരാർ ലംഘനമെന്നതിലുപരി പൗരൻമാരുടെ മതപരമായ സ്വാതന്ത്ര്യത്തെയും ഇരു രാജ്യങ്ങളിലെയും പൗരൻമാർ തമ്മിലുള്ള ബന്ധത്തെയും ഹനിക്കുന്നതാണ്​ ഇന്ത്യയുടെ തീരുമാനമെന്നും പാകിസ്​താൻ ആരോപിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visapilgrimsmalayalam newsNizamuddinUrs
News Summary - Pakistan says 192 pilgrims for Nizamuddin’s Urs denied visa by India- India news
Next Story