ബലൂചിസ്താനിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നത് ഇന്ത്യ - പാക് സെനറ്റ്
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുടെ ചാരസംഘടനയായ റോയും അഫ്ഗാനിസ്താെൻറ രഹസ്യാന്വേഷണ ഏജൻസിയുമാണ് ബലൂചിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പാകിസ്താൻ സെനറ്റ് പാനൽ ചെയർമാൻ. ബലൂചിസ്താനിെല ഇന്ത്യൻ സർക്കാറിെൻറ ഇടപെടലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചതാണെന്നും സെനറ്റ് പാനൽ ചെയർമാൻ റഹ്മാൻ മാലിക് ആരോപിച്ചു.
ബലൂചിസ്താനിലെ സുരക്ഷ ശക്തമാക്കാൻ അത്യാധുനിക ഉപകരണങ്ങളും ഹെലികോപ്റ്ററുകളും ലഭ്യമാക്കുമെന്നും അതിനായി ബജറ്റ് വിഹിതം വർധിപ്പിക്കാനും സെനറ്റ് പാനൽ തീരുമാനമെടുത്തു.
രാജ്യത്തിെൻറ ശത്രുക്കൾ ബലൂചിസ്താനിൽ അക്രമങ്ങളുണ്ടാക്കാൻ പദ്ധതിയിടുന്നുവെന്ന് പാകിസ്താനിലെ പാരാമിലിറ്ററി ഫോഴ്സായ ഫ്രോണ്ടിയർ കോർപ്സ് ഒാഫ് ബലൂചിസ്താൻ ഇൻസ്പെക്ടർ ജനറൽ സെനറ്റിൽ പറഞ്ഞതിനു പിറകെയാണ് നടപടി. ബലൂചിസ്താനിലെ സാഹചര്യം ലിബിയയിലേതും യെമനിലേതുമായാണ് ബോളിവുഡും ഹോളിവുഡും താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പാകിസ്താൻ സെനറ്റിൽ പറഞ്ഞു.
ബലൂചിസ്താന്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യെപ്പട്ട് യു.എന്നിനു മുന്നിൽ ബലൂച് ആക്ടിവിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.