ഹിന്ദു മാരേജ് ബില്ലിന് പാകിസ്താൻ സെനറ്റിെൻറ അംഗീകാരം
text_fieldsഇസ്ലമാബാദ്: പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ഹിന്ദു മാരേജ് ബില്ലിന് പാകിസ്താൻ സെനറ്റ് അംഗീകാരം നൽകി . 2015 സെപ്തംബർ 26ന് ബില്ലിന് പാകിസ്താൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പ്രസിഡൻറ് കൂടി അംഗീകാരം നൽകുന്നതോട് കൂടി ബില്ല് നിയമമാകും.
ഹിന്ദു മാരേജ് ആക്ട് യാഥാർഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകൾക്ക് വിവാഹത്തിെൻറ ഒൗദ്യോഗിക രേഖ ലഭിക്കും. പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താൻ, ൈഖബർ പ്രവിശ്യകളിലെ ഹിന്ദുകൾക്ക് നിയമത്തിെൻറ ഗുണം ലഭിക്കും. സിന്ധ് പ്രവിശ്യ മുമ്പ് തന്നെ ഹിന്ദുക്കൾക്കായുള്ള വിവാഹ നിയമം ഉണ്ടാക്കിയിരുന്നു.
പാകിസ്താൻ നിയമ മന്ത്രി സഹിദ് ഹമീദാണ് ബില്ല് സെനറ്റിൽ അവതരിപ്പിച്ചത്. സെനറ്റിൽ ബില്ലിനെതിരെ വലിയ എതിർപ്പുകളൊന്നും ഉയർന്നില്ല. എന്നാൽ സെനറ്റർ മുഫ്തി അബ്ദുൾ സത്താർ ബില്ലിനെതിരെ രംഗത്തെത്തി. നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിന് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഹിന്ദു മാരേജ് ആക്ടിനായി പ്രവർത്തിച്ച രമേഷ് കുമാർ അടക്കമുള്ളവർ ബില്ലിനെ അനുകൂലിച്ചു. നിർബന്ധിത മതം മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളെ തടയുന്നതിന് നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിെൻറ രജിസ്ട്രേഷൻ, വിവാഹ മോചനം, പുനർ വിവാഹം എന്നീ കാര്യങ്ങളിൽ കൃതമായ നിർവചനങ്ങൾ നൽകുന്നതാണ് നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകൾക്കും പുരഷൻമാർക്കും 18 വയസാണെന്നും നിയമത്തിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.