ആസിയ ബീബി കേസ്: സർക്കാറും പ്രക്ഷോഭകരും ധാരണയിലെത്തി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ വനിത ആസിയ ബീബിയെ സുപ്രീംകോടതി കുറ്റമുക്തയാക്കിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിച്ചു. സർക്കാറും പ്രക്ഷോഭകരും ധാരണയിലെത്തിയതിനെ തുടർന്നാണ് രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച പ്രതിഷേധങ്ങൾക്ക് ശമനമായത്.
ഇതോടെ, പ്രധാന നഗരങ്ങളെല്ലാം ശനിയാഴ്ച സാധാരണ നിലയിലായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ തീവ്രകക്ഷിയായ തഹ്രീകെ ലബ്ബൈക് പാകിസ്താനും(ടി.എൽ.പി) സർക്കാറും വെള്ളിയാഴ്ചയാണ് ധാരണയിൽ ഒപ്പുവെച്ചത്. ആസിയ ബീബിയെ റിവ്യൂ ഹരജിയിൽ വിധി വരുന്നതുവരെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കേസുകൾ പിൻവലിക്കാനും സർക്കാർ വൃത്തങ്ങൾ സമ്മതിച്ചതായി ടി.എൽ.പി വക്താവ് അറിയിച്ചു.
ടി.എൽ.പിയിലെ ചെറിയ വിഭാഗം കരാറിനെ അംഗീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പ്രക്ഷോഭ രംഗത്തുനിന്ന് ഇവരും പിന്മാറിയിട്ടുണ്ട്. ഇതോടെയാണ് ഇസ്ലാമാബാദും കറാച്ചിയുമടക്കമുള്ള നഗരങ്ങളെല്ലാം സാധാരണ നിലയിലെത്തിയത്. അതിനിടെ, കേസിലെ പരാതിക്കാരനായ മുഹമ്മദ് സാലിം പുനഃപരിശോധന ഹരജിയുമായി കോടതിയെ സമീപിച്ചു. പാകിസ്താനിൽ പുനഃപരിശോധന ഹരജി പരിഗണിച്ച് കോടതികൾ വിധി മാറ്റുന്നത് അപൂർവമാണ്. അതിനാൽ, ആസിയക്ക് മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ചയാണ് കീഴ്കോടതി വധശിക്ഷക്ക് വിധിച്ച ആസിയ ബീബിയെ കുറ്റമുക്തയാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
അഭിഭാഷകൻ രാജ്യംവിട്ടു
ഇസ്ലാമാബാദ്: ആസിയ ബീബിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ സൈഫുൽ മലൂക് രാജ്യംവിട്ടതായി റിപ്പോർട്ട്. വിധിക്കെതിരെ രാജ്യത്ത് വിവിധ സംഘടനകൾ തെരുവിലിറങ്ങിയ സാഹചര്യത്തിൽ ജീവന് ഭീഷണിയുള്ളത് കാരണമാണ് നാടുവിടുന്നതെന്ന് മലൂക് അറിയിച്ചു. ഒരു വിഭാഗം അഭിഭാഷകരിൽനിന്നും ഭീഷണിയുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ തൊഴിലിൽ തുടരാൻ കഴിയില്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
തെൻറ കുടുംബത്തിനും ഭീഷണിയുണ്ടെന്നും സർക്കാർ അവർക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ പുനഃപരിശോധനാ ഹരജി പരിഗണിക്കുേമ്പാൾ കോടതിയിൽ ഹാജരാകുന്നതിന് രാജ്യത്ത് തിരിച്ചെത്തുമെന്ന് മലൂക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.