Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ ഡെപ്യൂട്ടി...

ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്​താൻ നാലാമതും വിളിച്ചുവരുത്തി

text_fields
bookmark_border
india-pakisthan-190819.jpg
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ സേ​ന വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​ർ ഗൗ​ര​വ്​ അ​ഹ്​​ലു​വാ​ലി​യ​യെ പാ​കി​സ്​​താ​ൻ നാ​ലാം ത​വ​ണ​യും വി​ളി​ച ്ചു​വ​രു​ത്തി. ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ ഹോ​ട്ട്​ സ്​​പ്രി​ങ്, ചി​രി​കോ​ട്ട്​ സെ​ക്​​ട​റു​ക​ളി​ൽ പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച ന​ട​പ​ടി​യി​ലു​ള്ള പ്ര​തി​ഷേ​ധം സൗ​ത്ത്​ ഏ​ഷ്യ​ൻ മേ​ഖ​ല ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ അ​റി​യി​ച്ച​താ​യി പാ​ക്​ വി​ദേ​ശ​കാ​ര്യ ഓ​ഫി​സ്​ വ്യ​ക്​​ത​മാ​ക്കി.

വെ​ടി​വെ​പ്പി​ൽ ര​ണ്ട്​ വ​യോ​ധി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഏ​ഴു​വ​യ​സ്സു​കാ​ര​നാ​യ ബാ​ല​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും​ ​ഫൈ​സ​ൽ ആ​രോ​പി​ച്ചു.

2017 മു​ത​ൽ ഇ​ന്ത്യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച അ​ദ്ദേ​ഹം, ഇ​തു​വ​രെ 1970 ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ​റ​ഞ്ഞു. 2003ലെ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ മാ​നി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ക​ണ​മെ​ന്നും ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationIND vs Pakindian deputy high commissioner
News Summary - Pakistan summons India's deputy High Commissioner for 4th time over ceasefire violations
Next Story