വളർത്തു പൂച്ച ചത്തു; നഷ്ടപരിഹാരമായി 250 ലക്ഷം വേണമെന്ന്
text_fieldsഇസ്ലാമാബാദ്: വളർത്ത പൂച്ച ചത്തതിൽ ക്ലിനിക്കിനെതിരെ 250 ലക്ഷം നഷ്ടപരിഹാരം ആവശ്യെപ്പട്ട് യുവതി കോടതിയിൽ. ഇസ്ലാമാബാദിൽ മൃഗാശുപത്രി നടത്തുന്ന ഡോ. ഫൈസൽ ഖാനും ജീവനക്കാർക്കെതിരെയുമാണ് മിസ്മാഹ് സുന്ദുസ് ഹൂറെയ്ൻ എന്ന അഭിഭാഷകയായ യുവതി പരാതി നൽകിയത്.
തെൻറ പൂച്ചയെ പതിവ് പരിശോധനക്കായാണ് ക്ലിനിക്കിലെത്തിച്ചത്. പിറ്റേ ദിവസം വീട്ടിലെത്തിച്ചപ്പോൾ പൂച്ച അവശനിലയിലായെന്നും ഉടൻ മറ്റൊരു ക്ലനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സുന്ദുസ് പറയുന്നു.
ആശുപത്രിയിൽ പൂച്ചയെ പരിശോധിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഉത്തരവാദികളെ ജയിലിലാക്കണമെന്നും സുന്ദുസ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം കൊടിയ തണുപ്പുള്ള അന്തരീക്ഷത്തിലാണ് ക്ലിനിക്കിൽ പൂച്ചയെ പരിേശാധിച്ചതെന്നും നിർജലീകരണവും പട്ടിണിയും പൂച്ചയുടെ ജീവൻ നഷ്ടമാവാൻ കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.