പാക് സർക്കാർ ഒാഫിസുകളിൽ ശിരോവസ്ത്രം നിർബന്ധമെന്ന് VIDEO
text_fieldsഇസ്ലാമാബാദ്: സർക്കാർ ഒാഫിസുകളിൽ കയറണമെങ്കിൽ നിർബന്ധമായും ശിരോവസ്ത്രം ധരിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നിർദേശം. ലാഹോർ പ്രവിശ്യയിലെ സെക്രട്ടറിയേറ്റ് ഒാഫിസിൽ ശിവോവസ്ത്രം ധരിക്കാതെ എത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി പരാതിയുണ്ട്. പ്രൈമറി സ്കൂളുകളിലും ആരോഗ്യസ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ഇൗ നിയമം അടിച്ചേൽപിക്കുകയാണത്രെ.
സിദ്ര എന്ന യുവതി അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ദുപ്പട്ട ധരിക്കാതെ എത്തിയ തന്നെ സെക്രട്ടറിയേറ്റിനുള്ളിൽ കയറ്റിയില്ല. ചോദ്യം ചെയ്തപ്പോൾ നിയമമാണിതെന്നു പറഞ്ഞു. പാകിസ്താൻ തഹ്രീകെ ഇൻസാഫിെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽ ഇതു സംബന്ധിച്ച മാർഗനിർശേദമുണ്ടെന്നാണ് പറഞ്ഞത്.
went to the Minister’s Block, Civil Secretariat lhr today coz I heard of this issue that you can’t enter without a dupatta. They refused me too. I asked for written orders and there were none. They used your name ma’am @Dr_YasminRashid . You can see. @PTIofficial #NayaPakistan pic.twitter.com/HvzLThV0Lh
— sidra butt (@ButtSidra) October 19, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.