മതനിന്ദ: പാകിസ്താനിൽ ലെക്ചറർക്ക് വധശിക്ഷ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ ആരോപിച്ച് വധശിക്ഷ. ഫേസ്ബുക്കിൽ മതനിന്ദാപരമായ പോസ്റ്റിട്ടെന്ന കുറ്റത്തിനാണ് ജുനൈദ് ഹാഫിസ് എന്ന അധ്യാപകനെതിരെ കോടതി വധശിക്ഷ വിധിച്ചത്. ഇയാൾ പഞ്ചാബ് പ്രവിശ്യയിലെ മുൾത്താനിലുള്ള ബഹാവുദ്ദീൻ സക്കറിയ യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ വിസിറ്റിങ് െലക്ചറർ ആയിരുന്നു. 2013 മാർച്ചിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസിെൻറ വിചാരണ 2014ൽ തുടങ്ങി. മുൾത്താനിലെ ന്യൂ സെൻട്രൽ ജയിലിലുള്ള അതിസുരക്ഷ വാർഡിലാണ് ഹാഫിസിനെ പാർപ്പിച്ചിരുന്നത്.
പാക് പീനൽ കോഡിലെ 295-സി വകുപ്പു പ്രകാരമാണ് ശിക്ഷയും പിഴയും വിധിച്ചതെന്ന് ‘ദ ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. നേരേത്ത, മകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹാഫിസിെൻറ മാതാപിതാക്കൾ ചീഫ് ജസ്റ്റിനെ സമീപിച്ചിരുന്നു. മകനെതിരായ ആരോപണം വ്യാജമാണെന്നും അവർ പറഞ്ഞിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളിൽ പകപോക്കാനായി ഈ നിയമം പാകിസ്താനിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഹാഫിസിെൻറ കേസ് കേട്ട ഏഴ് ജഡ്ജിമാർ പലപ്പോഴായി സ്ഥലംമാറ്റം കിട്ടിപ്പോയിട്ടുണ്ട്. ഇയാളുടെ മുൻ അഭിഭാഷകൻ റാഷിദ് റഹ്മാൻ വെടിയേറ്റ് മരിക്കുകയും ചെയ്തു.
എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന ഹാഫിസ് കോഴ്സ് പകുതി വെച്ച് നിർത്തി ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചേരുകയായിരുന്നു. തുടർന്ന് ഡിഗ്രി റെക്കോഡ് മാർക്കോടെ പാസാവുകയും യു.എസിൽ ഉപരിപഠനത്തിന് ഫുൾബ്രൈറ്റ് സ്േകാളർഷിപ് ലഭിക്കുകയും ചെയ്തു. യു.എസിലെ ജാക്സൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പഠനശേഷം പാകിസ്താനിലെത്തിയാണ് ലെക്ചറർ ജോലിക്ക് ചേർന്നത്. പാകിസ്താനിൽ മതനിന്ദ കേസുകൾ നിരവധി വന്നിട്ടുണ്ടെങ്കിലും ഈ കുറ്റത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.