ബലൂചിസ്താനിൽ നിന്നുള്ള രണ്ട് ബിരുദധാരികളെ പാക് സേന വധിച്ചു
text_fieldsഇസ്ലാമാബാദ്: ബലൂചിസ്താനെതിരായ അവഗണനയിൽ നിരന്തരം പ്രതിഷേധിച്ചിരുന്ന രണ്ട് ബിരുദധാരികളെ പാകിസ്താൻ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. ഇസ്ലാമാബാദ് ഖായിദെ ആസാം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഷഹ്ദാദ് ബലൂച്, ഇഹ്സാൻ ബലൂച് എന്നിവരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.
ബലൂചിസ്താനിലെ വിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യുകയും പ്രദേശവാസികളോട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്യുന്ന പാക് അധികൃതർക്കെതിരെ ശക്തമായി ശബ്‌ദിച്ചവാരിയിരുന്നു മരിച്ച രണ്ട് പേരും. ബലൂച് ലിബറേഷൻ ആർമിയുടെ ഭാഗമായിരുന്നു രണ്ട് പേരുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ബലൂചികൾക്കെതിരായ വിവേചനത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർഥകളടക്കം പ്രതിഷേധ രംഗത്തുണ്ട്. ബലൂചിസ്താനെ സ്വതന്ത്രമാക്കുക എന്ന ആവശ്യവുമായി സായുധമായി സംഘടിക്കാനും പലരും ഇപ്പോൾ തയാറാകുന്നുണ്ട്.
ചൈന പാക് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികൾ ബലൂചികളുടെ ജീവതത്തിൽ ഒരു മാറ്റവും വരുത്തുന്നില്ലെന്നും കടുത്ത വിവേചനങ്ങൾക്കും മനുഷ്യാവശകാശ ലംഘനങ്ങൾക്കും ഇരയാകുകയാണ് ബലൂചികളെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ പാക് പ്രവിശ്യയാണ് ബലൂചിസ്താൻ. അതേസമയം, വികസനത്തിെൻറ കാര്യത്തിൽ ഇൗ പ്രദേശം എറ്റവും പിറകിലുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.