അഫ്ഗാൻ പ്രശ്നത്തിൽ ചൈന, റഷ്യ, പാകിസ്താൻ സഖ്യത്തിന് നീക്കമെന്ന്
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ െഎ.എസ് രൂപംകൊള്ളുന്നതായ റിപ്പോർട്ടുകൾക്കിടെ മേഖലയിൽ പുതിയ സഖ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്. ചൈന, റഷ്യ, പാകിസ്താൻ രാഷ്്ട്രങ്ങളാണ് അഫ്ഗാനിൽനിന്നുള്ള ഭീഷണി നേരിടുന്നതിന് യോജിച്ചു നീങ്ങുന്നതിന് ആലോചിക്കുന്നത്. രണ്ട് ദശാബ്ദക്കാലമായി നിലവിലുള്ള നയതന്ത്ര ബന്ധങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് റഷ്യ പാകിസ്താനുമായി അടുക്കുന്നതെന്ന് പാക് പത്രമായ എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് െചയ്തു. അമേരിക്കക്ക് അഫ്ഗാനിൽ സ്വന്തമായ താൽപര്യങ്ങളുള്ളതിനാൽ രാഷ്ട്രീയ സ്ഥിരത കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന നിരീക്ഷണത്തിൽനിന്നാണ് പാകിസ്താൻ റഷ്യയുമായി അടുക്കുന്നതെന്നാണ് വിലയിരുത്തൽ. യാഥാർഥ്യമായാൽ സഖ്യം മേഖലയുടെ ഭാവി നിർണയിക്കുന്നതായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിലെ സാഹചര്യം പരിഗണിച്ച് മൂന്ന് രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കുകയാണെന്ന് വിദേശ-സൈനിക മന്ത്രാലയങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രം റിപ്പോർട്ട് ചെയ്തത്.
വിഷയം ചർച്ച ചെയ്യുന്നതിന് മോസ്കോയിൽ രണ്ട് യോഗങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. ഇൗ മാസം അവസാനത്തോടെ മറ്റൊരു യോഗം തീരുമാനിച്ചിട്ടുമുണ്ട്. ചൈനയുടെയും റഷ്യയുടെയും പ്രധാന ഭയം െഎ.എസ് അഫ്ഗാനിൽ ഉദയം ചെയ്യുമോ എന്നതാണ്. സിറിയയിൽനിന്ന് െഎ.എസ് വലിയൊരു സംഘത്തെ അഫ്ഗാനിലേക്ക് അയച്ചതായി ഇൗ രാജ്യങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതായി പറയുന്നു. െഎ.എസിനെ ഉപയോഗിച്ച് ചൈനയെയും റഷ്യയെയും ഭീതിയിലാക്കാനുള്ള നീക്കം അമേരിക്ക നടത്തുമെന്നും ആശങ്കയുണ്ട്. ഇൗ സാഹചര്യമാണ് തിരിക്കിട്ട സഖ്യ ചർച്ചകൾക്ക് കാരണമെന്ന് പത്രം വിലയിരുത്തുന്നു. നേരത്തെ അഫ്ഗാനിൽ താലിബാനുമായി സമാധാന ചർച്ചകൾക്ക് തയാറാകണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് അഫ്ഗാനിൽ സമാധാനമുണ്ടാകേണ്ടത് റഷ്യയുടെ താൽപര്യമായതിനാലാണെന്നാണ് വിലയിരുത്തപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.