ഹുർറിയത്ത് രൂപീകരണത്തിന് പിന്നിൽ തങ്ങളെന്ന് മുൻ െഎ.എസ്.െഎ േമധാവിയുടെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: പാക് രഹസ്യാന്വേഷണ വിഭാഗമായ ഇൻറർ സർവീസ് ഇൻറലിജൻസിെൻറ(െഎ.എസ്.െഎ) സൃഷ്ടിയാണ് ഹുർറിയത്തെന്ന് മുൻ െഎ.എസ്.െഎ മേധാവി മുഹമ്മദ് അസാദ് ദുർറാനി. ‘സ്പൈ ക്രോണിക്കിൾസ് റോ, െഎ.എസ്.െഎ ആൻറ് ദി ഇല്ല്യൂഷൻ ഒാഫ് പീസ്’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ.
മാധ്യമപ്രവർത്തകനായ ആദിത്യ സിൻഹയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുൻ മേധാവി എ.എസ്.ദുലാത്തുമായി നടത്തിയ സംഭാഷണത്തിലാണ് ദുർറാനിയുടെ വെളിെപ്പടുത്തൽ. പാകിസ്താെൻറ ഭാഗത്തു നിന്നുള്ള ആദ്യ കുറ്റസമ്മതമാണിത്. ഹുർറിയത്തിെൻറ രൂപീകരണത്തിലും കാശ്മീരി വിഘടനവാദത്തിെൻറ ആദ്യകാലങ്ങളിൽ ഹുർറിയത്തിെൻറ സംഭാവനകളിലും െഎ.എസ്.െഎയുടെ പങ്കിനെ കുറിച്ച് പറയുന്നിടത്താണിക്കാര്യം പറയുന്നത്.
കശ്മീരിൽ വലിയ തോതിലുള്ള സായുധ വിഘടനവാദ ആക്രമണം ആദ്യമായി പൊട്ടിപ്പുറപ്പെട്ട 1990-92കാലത്ത് െഎ.എസ്.െഎയെ നയിച്ചിരുന്നത് ദുർറാനിയായിരുന്നു. കശ്മീരിലെ ചെറുത്തു നിൽപ്പിന് ഒരു രാഷ്ട്രീയ ദിശാബോധം നൽകുന്നതിന് ഹുർറിയത്ത് രൂപീകരിക്കുകയെന്നത് നല്ലൊരു ആശയമാണെന്ന് താൻ കരുതിയെന്നും ഇൗ നല്ല ആശയം കശ്മീരിൽ കലാപത്തിനിടയാക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യക്കെതിരെ െഎ.എസ്.െഎയുടെ വലിയ പരാജയം എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ എത്ര കാലം അത് മുന്നോട്ടു പോകുമെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതായിരുന്നു തങ്ങളുടെ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ആറു മാസമോ ഒരു വർഷമോ അത് നില നിൽക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കലാപം നീണ്ടു പോയതോടെ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് തങ്ങൾ ആശയക്കുഴപ്പത്തിലായി. കലാപം നിയന്ത്രണാതീതമാവണമെന്നോ, ഇരു കൂട്ടർക്കും ആവശ്യമില്ലാത്ത യുദ്ധത്തിലേക്ക് നീങ്ങണമെന്നോ തങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും ദുർറാനി വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.