യു.എസുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: തീവ്രവാദസംഘങ്ങൾക്ക് അഭയം നൽകുന്നുണ്ടെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പാകിസ്താൻ യു.എസുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. നടപടികളുടെ ഭാഗമായി യു.എസുമായുള്ള ചർച്ചകളും നിർത്തിവെച്ചതായും ഉഭയകക്ഷി സന്ദർശനം റദ്ദാക്കിയതായും പാക് വിദേശകാര്യ മന്ത്രി ഖാജ ആസിഫ് അറിയിച്ചതായി ഡോൺ, എക്സ്പ്രസ് ട്രൈബ്യൂൺ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ അഫ്ഗാൻ നയത്തിനെതിരെ ട്രംപ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ പാക് മന്ത്രിസഭ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.
ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ശാഹിദ് അബ്ബാസി അടുത്തമാസം യു.എസ് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. യു.എൻ സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാണ് ശാഹിദിെൻറ സന്ദർശനം. അസി. സ്റ്റേറ്റ് സെക്രട്ടറി ആലിസ് വെൽസിെൻറയും വൈറ്റ് ഹൗസ് ദക്ഷിണേഷ്യൻ വിഭാഗം ഉപദേഷ്ടാവിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറയും പാക് സന്ദർശനം മാറ്റിവെക്കണമെന്നും യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണേഷ്യൻ രാജ്യങ്ങളോടുള്ള പുതിയ നയം പ്രഖ്യാപിക്കവെയാണ് ട്രംപ് പാകിസ്താനുനേരെ വിമർശനം ചൊരിഞ്ഞത്. യു.എസിെൻറ കമാൻഡർ ഇൻ ചീഫായി സ്ഥാനമേറ്റ ശേഷമുള്ള ട്രംപിെൻറ ആദ്യ പ്രസംഗമായിരുന്നു ഇത്. അഫ്ഗാനിസ്താനിൽ തീവ്രവാദം അമർച്ചചെയ്യാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും പ്രഖ്യാപിച്ച ട്രംപ് അവിടെ ഇന്ത്യ നടത്തുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. അതിനിടയിലാണ് പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്ന് ആരോപിച്ചത്. ഉഭയകക്ഷി ബന്ധം പഴയപോലെ തുടരില്ലെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.