ഫലസ്തീൻ വിദ്യാർഥിക്ക് യു.എസിൽ പ്രവേശനവിലക്ക്
text_fieldsജറൂസലം: ഹാർവഡ് സർവകലാശാലയിൽ പഠിക്കാനെത്തിയ ഫലസ്തീൻ വിദ്യാർഥിക്ക് യു.എസി ൽ പ്രവേശനവിലക്ക്. ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മണിക്കൂ റോളം തടഞ്ഞുവെച്ച് ചോദ്യംചെയ്തതിനുശേഷം ഇസ്മയിൽ അജ്ജാവിയുടെ (17) വിസ മരവിപ്പി ക്കുകയായിരുന്നു. തുടർന്ന് അജ്ജാവി ലബനാനിലേക്കു മടങ്ങി. ലബനാനിലെ അഭയാർഥി ക്യാമ് പിലാണ് ഈ കുട്ടി താമസിക്കുന്നത്.
മറ്റു വിദ്യാർഥികൾക്കൊപ്പമാണ് അജ്ജാവിയെയും ചോദ്യംചെയ്തത്. പിന്നീട് മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നു. യു.എസ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തെൻറ മതപരമായ ആചാരങ്ങളെക്കുറിച്ചും സുഹൃത്തുക്കളുടെ സമൂഹമാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ചോദിച്ചതെന്ന് അജ്ജാവി പറഞ്ഞു.
മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോഴാണ് സമൂഹമാധ്യമ അക്കൗണ്ട് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലെ സൗഹൃദക്കൂട്ടത്തിൽ ചിലർ യു.എസിനെതിരെ പരാമർശം നടത്തിയത് മുൻനിർത്തിയായിരുന്നു കൂടുതൽ ചോദ്യങ്ങളും. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടാറില്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താറില്ലെന്നുമായിരുന്നു അജ്ജാവിയുടെ മറുപടി. യു.എസിലെ സന്നദ്ധസംഘടനയായ അമിഡ്ഈസ്റ്റിെൻറ ബിരുദവിദ്യാർഥികൾക്കായുള്ള ന്യൂ ഹോപ് ഫണ്ട് സ്കോളർഷിപ്പിന് അജ്ജാവി അർഹനായിരുന്നു.
കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടതായും നിലവിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും എത്രയും പെട്ടെന്നുതന്നെ അജ്ജാവിക്ക് യു.എസിൽ പഠിക്കാനെത്താമെന്നും ഹാർവഡ് സർവകലാശാല അധികൃതർ പ്രതികരിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഹാർവഡിൽ ക്ലാസുകൾ തുടങ്ങുന്നത്.
2000 മുതൽ വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലം, ലബനാൻ, ജോർഡൻ എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ ഫലസ്തീനിയൻ വിദ്യാർഥികൾക്ക് യു.എസ് സർവകലാശാലകളിൽ പഠിക്കാൻ ഹോപ് ഫണ്ട് സ്കോളർഷിപ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.