Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ്​ സഇൗദുമായി...

ഹാഫിസ്​ സഇൗദുമായി വേദിപങ്കിട്ട അംബാസഡറെ തിരിച്ചു വിളിച്ചു

text_fields
bookmark_border
Untitled
cancel

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തി​​​െൻറ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്​വ തലവനുമായ ഹാഫിസ്​ സഇൗദി​​​െൻറ റാലിയിൽ പ​െങ്കടുത്ത പാകിസ്​താനിലെ അംബാസഡറെ ഫലസ്​തീൻ തിരിച്ചുവിളിച്ചു. യു.എന്നി​​​െൻറ ഭീകരപട്ടികയിലുള്ള ഹാഫിസ്​ സഇൗദുമായി അംബാസഡർ വേദി ​പ​​ങ്കിട്ടതിൽ ഇന്ത്യ ശക്​തമായ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഫലസ്​തീൻ, അംബാസഡർ വാലിദ്​ അബൂ അലിയെ​ തിരിച്ചുവിളിക്കുകയായിരുന്നു​. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സഹകരണ വിഭാഗം സെക്രട്ടറി വിജയ്​ ഗോഖല  ഇന്ത്യയിലെ ഫലസ്​തീൻ അംബാസഡർ അദ്​നാൻ അബു അൽഹൈജയെ വിളിച്ചുവരുത്തിയാണ്​ കടുത്ത പ്രതിഷേധം അറിയിച്ചത്​.  

വാലിദ്​ അബൂ അലിയെ​ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി ഫലസ്​തീൻ അംബാസഡറാണ്​  സർക്കാറിനെ അറിയിച്ചത്​. ഇന്ത്യയുമായി ഫലസ്​തീനുള്ള​ മികച്ച ബന്ധം അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും അബൂ അൽഹൈജ പറഞ്ഞു. വിഷയം ഗുരുതരമാണ്​. അംബാസഡറുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തോട്​ ദിവസങ്ങൾക്കുള്ളിൽ മടങ്ങാൻ ആവശ്യപ്പെട്ടതായി​ അദ്ദേഹം അറിയിച്ചു.

ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാവില്ലെന്നും ഫലസ്​തീൻ ഇന്ത്യക്ക്​ ഉറപ്പുനൽകി. ഹാഫിസ്​ സഇൗദ്​ നേതൃത്വംനൽകുന്ന ദിഫാഇ പാകിസ്​താൻ മുന്നണി വെള്ളിയാഴ്​ച റാവൽപിണ്ടിയിൽ സംഘടിപ്പിച്ച റാലിയിലാണ്​ പാകിസ്​താനിലെ ഫലസ്​തീൻ അംബാസഡർ പ​െങ്കടുത്തത്​. സഇൗദുമൊത്തുള്ള ചിത്രവും പുറത്തുവന്നിരുന്നു. 
വിഷയം ഇന്ത്യയിലെ ഫലസ്​തീ​ൻ അംബാസഡറുടെയും ഫലസ്​തീൻ അതോറിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​  രവീഷ്​കുമാറും പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineworld newsmalayalam newshafiz zaeed
News Summary - Palestine Conveys "Deep Regrets - World news
Next Story