ഇസ്രായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ച് ഫലസ്തീൻ
text_fieldsജറൂസലം: ഇസ്രായേലുമായി നേരത്തേ ഏർപ്പെട്ടിട്ടുള്ള എല്ലാതരം കരാറുകളും അവസാനിപ്പിക്കുകയാണെന്ന് ഫലസ്തീൻ പ്രസി ഡൻറ് മഹ്മൂദ് അബ്ബാസ്. അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് ജറൂസലമിലെ ഫലസ്തീൻ കെട്ടിടങ്ങൾ ഇസ്രായേൽ ഇടിച്ചുനിരത്തിയതിനു പിന്നാലെയാണ് ഫലസ്തീൻ അതോറിറ്റിയുടെ കടുത്ത തീരുമാനം. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷെൻറ അടിയന്തരയോഗത്തിലാണ് 84 വർഷം പഴക്കമുള്ള കരാറുകളിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്.
സുരക്ഷാ സഹകരണമടക്കം വിവിധ മേഖലകളിലായി കഴിഞ്ഞ 25 വർഷത്തിനിടെ നിരവധി കരാറുകളിലാണ് ഇരു കൂട്ടരും ഒപ്പുവെച്ചത്. എന്നാൽ, ഫലസ്തീനിെൻറ പ്രഖ്യാപനത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. തീരുമാനം എങ്ങനെ നടപ്പാക്കുമെന്നതിന് രൂപരേഖ തയാറാക്കാൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും അബ്ബാസ് വ്യക്തമാക്കി. സൂർ ബാഹെറിലെ വാദി ഹുമ്മൂസ് കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുനീക്കിയതോടെ ഇസ്രായേലും ഫലസതീനും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. 17 കുടുംബങ്ങൾ ആണ് ഭവനരഹിതരായത്. ഇതിലൂടെ ഇസ്രായേൽ വാഗ്ദാന ലംഘനം നടത്തിയതായും ഏർപ്പെട്ട കരാറുകൾ മാനിച്ച് നടപടിയിൽനിന്നും പിന്മാറണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും അബ്ബാസ് ആരോപിച്ചു.
1993ലെ ഓസ്ലോ സമാധാന ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവിടങ്ങളിലെ അധിനിവിഷ്ട മേഖലകളിൽ ഫലസ്തീനികൾക്ക് സ്വയം ഭരണാധികാരം ഉണ്ടെന്നാണ്. എന്നാൽ, ഇതിെൻറ നഗ്നമായ ലംഘനത്തിനെതിരിൽ അന്തർദേശീയതലത്തിലും ഇസ്രായേലിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.