ഇത് ജുമാ കുടുംബം; ഫലസ്തീനിലെ ‘പുതിയ റിപ്പബ്ലിക്’
text_fieldsറാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ റാമല്ലയിലെ വടക്ക് ഇസ്രായേൽ സ്ഥാപിച്ച മതിലിന് ഒരു ഭാഗത്ത് ഫലസ്തീനികളും മറുഭാഗത്ത് ഇസ്രായേൽ ൈകയേറ്റക്കാരുമാണ്. എന്നാൽ, ഇതിനിടയിൽ പെട്ടുപോയിരിക്കുകയാണ് ഒരു കുടുംബം. പുതുതായി പണികഴിപ്പിച്ച ഇസ്രായേൽ മതിലിനാൽ ചുറ്റപ്പെട്ടിരിക്കുന്നത് ഫലസ്തീനികളായ ജുമാ കുടുംബമാണ്. ഇവർ ഫലസ്തീനിലാണോ ഇസ്രാേയൽ ൈകയേറ്റ ഭൂമിയിലാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. രണ്ടിലുമല്ലാത്ത സ്ഥലത്തകപ്പെട്ട ഇവർ ‘പുതിയ റിപ്പബ്ലിക്’ ആയിത്തീർന്നിരിക്കയാണ്.
എന്നാൽ, ഇതത്ര സുഖമുള്ള കാര്യമല്ലെന്ന് 25 അംഗ കുടുംബം പറയുന്നു. വീട്ടിൽ പാലോ മറ്റു ഭക്ഷ്യവസ്തുക്കളോ വാങ്ങണമെങ്കിൽ ഇസ്രായേലിെൻറ ചെക്ക് പോയൻറുകൾ കടന്നുപോകേണ്ട അവസ്ഥയിലാണ് ഇവർ. ഞങ്ങൾ ഫലസ്തീനികളാണ്, എന്നാൽ ഞങ്ങൾ ഇസ്രായേൽ ൈകയേറ്റ ഭൂമിയിലകപ്പെട്ടിരിക്കുകയാണ്. മറ്റു ലോകത്തുനിന്നെല്ലാം ഒറ്റപ്പെട്ടിരിക്കയാണ് -കുടുംബത്തിലെ മുതിർന്ന അംഗം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെെട്ടങ്കിലും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.