യു.എസ് സമാധാന ഫോർമുല അംഗീകരിക്കില്ല -അബ്ബാസ്
text_fieldsജറൂസലം: സംഘർഷം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ടുവെക്കുന്ന സമാധാന പദ്ധതികൾ അംഗീകരിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി യു.എസ് അംഗീകരിച്ച സാഹചര്യത്തിലാണിത്.
യു.എൻ പൊതുസഭയിൽ യു.എസിനെതിരായ പ്രമേയം പാസാക്കിയതിനു ശേഷമായിരുന്നു അബ്ബാസിെൻറ പ്രതികരണം. മാസങ്ങളായി പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി പുതിയ സമാധാന ഫോർമുല രൂപവത്കരിക്കുകയാണെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. 2018ഒാടെ പദ്ധതിയെ കുറിച്ച് പുറത്തുവിടാനായിരുന്നു ട്രംപ് ലക്ഷ്യമിട്ടത്. 2014ൽ യു.എസിെൻറ മാധ്യസ്ഥ്യത്തിൽ നടന്ന സമാധാനചർച്ച പരാജയപ്പെട്ടിരുന്നു.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതോടെ യു.എസിെൻറ മാധ്യസ്ഥ ശ്രമങ്ങൾ കാപട്യമാണെന്ന് തെളിഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് ഏക പരിഹാരമാർഗം. പണവും സ്വാധീനവും ഉപയോഗിച്ച് ആരുടെ മേലും ഒരുതരത്തിലുള്ള ആശയങ്ങൾ അടിച്ചേൽപിക്കാനും രാജ്യങ്ങളെ വിലക്കുവാങ്ങാനും കഴിയില്ലെന്ന് മറ്റുള്ളവർ മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമൊന്നിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ബാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.