ട്രംപിെൻറ നിഗൂഢ ‘സമാധാന പദ്ധതി’; എതിർപ്പുമായി ഫലസ്തീൻ
text_fieldsജറൂസലം: ഫലസ്തീൻ-ഇസ്രായേൽ തർക്കം അവസാനിപ്പിക്കാനുള്ള ‘മഹത്തായ സമാധാന പദ്ധതി’ യെന്നു വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വരുംദിവസങ്ങളിൽ പ്ര ഖ്യാപിക്കാനിരിക്കുന്ന നിഗൂഢ പദ്ധതിക്കെതിരെ ഫലസ്തീൻ.
പശ്ചിമേഷ്യൻ തർക്കത്തി ൽ ഇസ്രായേലിനെ കണ്ണടച്ച് പിന്തുണച്ചുവരുന്ന ട്രംപിെൻറ പുതിയ ‘സമാധാന പദ്ധതി’യിൽ ഒരു പ്രതീക്ഷയുമില്ലെന്നും യു.എസും ഇസ്രായേലും ‘ചുവപ്പുവര മറികടക്കുന്ന’ത് ഒട്ടും ഗുണകരമല്ലെന്നും ഫലസ്തീൻ അതോറിറ്റി മുന്നറിയിപ്പു നൽകി.
ഫലസ്തീനുമായി കൂടിയാലോചിക്കാതെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മാത്രം ആശയവിനിമയം നടത്തി തയാറാക്കിയ പദ്ധതി ‘ദ്വിരാഷ്ട്ര ഫോർമുല’ പോലും അംഗീകരിക്കാത്ത ഏകപക്ഷീയ നിർദേശങ്ങളായിരിക്കുമെന്ന് ഇപ്പോൾ തന്നെ ആശങ്ക ഉയർന്നിട്ടുണ്ട്. നെതന്യാഹു അടുത്ത ആഴ്ച വാഷിങ്ടൺ സന്ദർശിക്കുന്ന വേളയിൽ തെൻറ സമാധാന പദ്ധതി മിക്കവാറും പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. ‘‘മഹത്തായ ഈ പദ്ധതി പ്രാവർത്തികമാകാൻ ഏറെ സാധ്യതയുള്ളതാണ്.
ഫലസ്തീൻ പ്രതിനിധികളുമായി ഇത് ചർച്ചചെയ്തിട്ടില്ലെങ്കിലും അവർക്കും ഏറെ ഗുണകരമായ ഒന്നായിരിക്കും. ആദ്യം അവരിൽനിന്ന് എതിർപ്പ് ഉണ്ടായേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഫലസ്തീനും നേട്ടമുണ്ടാകും’’ -ട്രംപ് അവകാശപ്പെട്ടു. ഏറ്റവും വലിയ ഇസ്രായേൽ അനുകൂലിയായ യു.എസ് പ്രസിഡൻറാണ് താനെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ ട്രംപ്, ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച് യു.എസ് എംബസി അങ്ങോട്ട് മാറ്റിയതോടെ ഫലസ്തീൻ ട്രംപിെൻറ സമാധാന പദ്ധതികളെ തള്ളിക്കളഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന യു.എസിെൻറ പദ്ധതികളെ തങ്ങൾ തള്ളിക്കളയുമെന്ന് ഫലസ്തീൻ അതോറിറ്റി വക്താവ് നബീൽ അബ്ദുൽ റുദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.