പശ്ചിമേഷ്യ സമാധാന പദ്ധതി ഫലസ്തീൻ തള്ളി
text_fieldsജറൂസലം: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഫലസ്തീൻ സമാധാന പദ്ധതി ക്കെതിരെ ഫലസ്തീനിൽ വ്യാപക പ്രതിഷേധം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വുമായി ചേർന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിലായിരുന്നു ട്രംപിെൻറ ‘മിഡിൽ ഈസ്റ്റ് പദ്ധത ി’ പ്രഖ്യാപനം. ‘എല്ലാവരും വിജയികളാകുന്ന പദ്ധതി’ എന്നായിരുന്നു ട്രംപിെൻറ അറിയിപ്പ്. ജറൂസലം ഇസ്രായേലിെൻറ അവിഭക്ത തലസ്ഥാനമായി നിലനിർത്തുക, െവസ്റ്റ് ബാങ്ക് അധിന ിവേശ മേഖലയായ ജോർഡൻ താഴ്വരയിൽ ഇസ്രായേൽ നിയമം നടപ്പാക്കുക തുടങ്ങിയവ നിർദേശ ങ്ങളിൽ പ്രധാനമാണ്. എന്നാൽ, പദ്ധതിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഫലസ്തീ ൻ നേതാക്കൾ വ്യക്തമാക്കി. സംഘർഷം ഭയന്ന് വെസ്റ്റ് ബാങ്കിലേക്ക് കഴിഞ്ഞദിവസം ഇസ്രായേൽ വലിയ തോതിൽ സേനാവിന്യാസം നടത്തിയിരുന്നു.
ട്രംപിെൻറ പദ്ധതിയെ പൊരുതിത്തോൽപിക്കാനാണ് ഫലസ്തീൻ നേതാക്കളുടെ തീരുമാനം. ട്രംപ് തനിക്ക് ഒരു അവകാശവുമില്ലാത്ത മണ്ണ് മറ്റൊരാൾക്ക് കൊടുക്കുകയാണെന്ന് കിഴക്കൻ ജറൂസലമിലെ ആക്ടിവിസ്റ്റ് ഫഖ്റി അബൂ ദിയാബ് ‘അൽ ജസീറ’യോട് പറഞ്ഞു. പുതിയ ‘ബാൽഫോർ പ്രഖ്യാപനമാണ്’ ട്രംപിെൻറതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. (ഫലസ്തീനിലെ ജൂത രാഷ്ട്രമെന്ന സയണിസ്റ്റ് പദ്ധതി യാഥാർഥ്യമാക്കുന്ന ബ്രിട്ടിഷ് സർക്കാറിെൻറ ബാൽഫോർ പ്രഖ്യാപനം നടന്നത് 1917 നവംബർ രണ്ടിനാണ്). ഇസ്രായേൽ താൽപര്യം മാത്രം സംരക്ഷിക്കുന്നതാണ് ട്രംപ് പദ്ധതിയെന്ന് അബൂ ദിയബ് അഭിപ്രായപ്പെട്ടു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ജറൂസലമും ജോർഡൻ താഴ്വരയും ഫലസ്തീനിെൻറ അവിഭാജ്യ ഘടകങ്ങളാണ്. ഇതിനുവേണ്ടി ദശാബ്ദങ്ങളായി നിരവധി പേരാണ് ജീവൻ നൽകിയത്. ഇനി വേണ്ടത് സ്വാതന്ത്ര്യമാണ്.1967ലെ അതിർത്തിപ്രകാരമുള്ള രാജ്യവും. അതുകൊണ്ട് പുതിയ പദ്ധതി അംഗീകരിക്കില്ല. ട്രംപിെൻറ വരാനിരിക്കുന്ന പദ്ധതി അംഗീകരിക്കപ്പെട്ടാൽ, ഫലസ്തീനിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിദേശ നിക്ഷേപമുണ്ടാകുമെന്ന് 2019 ജൂണിൽ ബഹ്റൈനിൽ നടന്ന ഒരു സമ്മേളനത്തിൽ യു.എസ് വ്യക്തമാക്കിയിരുന്നു.
ഒരു വിധത്തിലും പദ്ധതി അംഗീകരിക്കാനാകില്ലെന്ന് ഫലസ്തീൻ അതോറിറ്റി മുൻ മന്ത്രി സിയാദ് അബൂസയ്യാദ് പറഞ്ഞു. തലസ്ഥാനമെന്ന നിലയിൽ ഒരിക്കലും ജറൂസലം ഉപേക്ഷിക്കില്ല. ജോർഡൻ താഴ്വരയും വിട്ടുകൊടുക്കില്ല. ഇതിനെതിരെ ഫലസ്തീനിലുടനീളം ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഏറക്കാലമായി നടപ്പാക്കിവരുന്നതാണെന്നാണ് ഇസ്രായേൽ പാർലമെൻറ് ‘നെസറ്റി’ലെ അംഗം സാമി അബൂശഹാദ പറഞ്ഞു. ഫലസ്തീൻ എന്ന ആശയംതന്നെ ഇല്ലാതാക്കാനാണ് പദ്ധതി നീക്കം.
എല്ലാ ഫലസ്തീനികളും-അത് ഇസ്രായേലിൽ ഉള്ളവരോ വെസ്റ്റ് ബാങ്കിലുള്ളവരോ ആകട്ടെ- ഇതിനെതിരെ പൊരുതും -അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ഇസ്രായേലിലെ ഫലസ്തീൻ പാർട്ടികളുടെ സഖ്യമായ ‘ദ അറബ് ജോയൻറ് ലിസ്റ്റ്’ ശക്തമായി രംഗത്തുവന്നു. ഇസ്രായേൽ അധിനിവേശം അരക്കിട്ടുറപ്പിക്കുന്നതും ഫലസ്തീനികളുടെ അവകാശം കവരുന്നതുമാണ് ട്രംപിെൻറ നീക്കമെന്ന് അവർ പറഞ്ഞു. അതിന് സമാധാനവുമായി പുലബന്ധമില്ല. ചർച്ചകൾക്ക് വഴിതുറക്കുന്ന നീക്കവുമല്ല -പ്രസ്താവന തുടർന്നു. പ്രഖ്യാപനം വന്നതിനു പിന്നാലെ, െവസ്റ്റ് ബാങ്കിലാകെ പ്രതിഷേധമുയർന്നു.
റാമല്ലയിലും ഗസ്സയിലും നൂറുകണക്കിനാളുകൾ സംഘംചേർന്ന് പ്രതിഷേധിച്ചു. ‘ഫലസ്തീൻ വിൽപനക്കല്ല’ എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പുതിയ തെരഞ്ഞെടുപ്പും ആഭ്യന്തരപ്രതിസന്ധികളുമുള്ള ഘട്ടത്തിൽ ട്രംപും നെതന്യാഹുവും കൂടി തട്ടിക്കൂട്ടിയ ഫലസ്തീൻവിരുദ്ധ പദ്ധതി മാത്രമാണിതെന്ന് പല മിഡിൽ ഈസ്റ്റ് വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധം –യു.എൻ
യുനൈറ്റഡ് നേഷൻസ്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഇല്ലാതാക്കാൻ ഐക്യരാഷ്ട്ര സഭ പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. യു.എൻ പ്രമേയങ്ങൾ, അന്താരാഷ്ട്ര നിയമം, ഉഭയകക്ഷി കരാറുകൾ എന്നിവ മുഖവിലക്കെടുത്താകണം സമാധാന നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം സംബന്ധിച്ച് കാലാകാലങ്ങളായി യു.എൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ’67ന് മുമ്പുള്ള അതിർത്തി അംഗീകരിച്ച് സമാധാനവും സുരക്ഷയും ഉറപ്പാക്കി രണ്ടു രാജ്യങ്ങളും കഴിയണമെന്നാണ് യു.എൻ പ്രഖ്യാപിത നയമെന്നും ഗുട്ടെറസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.