ഫലസ്തീൻ പണ്ഡിതൻ മലേഷ്യയിൽ വെടിയേറ്റു മരിച്ചു
text_fieldsജറൂസലം: പ്രഭാതനമസ്കാരത്തിനായി പള്ളിയിലേക്കു പോകവെ ഫലസ്തീനി പണ്ഡിതൻ മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിൽ അജ്ഞാതരുടെ വെടിേയറ്റു മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. തലക്കു വെടിയേറ്റ ഫാദി അൽ ബാത്ശ് (35) സംഭവസ്ഥലത്തുതന്നെ മരിച്ചു.
വധത്തിനു പിന്നിൽ ഇസ്രായേൽ ഇൻറലിജൻസ് ഏജൻസിയായ മൊസാദ് ആണെന്ന് ഫാദിയുടെ പിതാവ് ആരോപിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം മലേഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടു. മോേട്ടാർ ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഫാദി തങ്ങളുടെ സംഘടനയിൽ പ്രവർത്തിക്കുന്ന ആളായിരുന്നുവെന്ന് ഗസ്സയിലെ ഇസ്ലാമിക കക്ഷിയായ ഹമാസ് അവകാശപ്പെട്ടു.
ശാസ്ത്രലോകത്തിന് ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണ് മരണപ്പെട്ടതെന്നും ഹമാസ് അറിയിച്ചു. നിരവധി അന്താരാഷ്ട്ര േവദികളിൽ പെങ്കടുത്ത അദ്ദേഹം തങ്ങളുടെ വിശ്വസ്തനായ അനുയായി ആയിരുന്നുവെന്നും ഹമാസ് കൂട്ടിച്ചേർത്തു. ഫാദിയുടെ അടുത്ത ബന്ധുവും ഹമാസിൽ പ്രവർത്തിക്കുന്നുണ്ട്. 10 വർഷമായി മലേഷ്യയിലാണ് ഫാദിയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.