പാമോയിൽ ഇറക്കുമതി:മലേഷ്യക്ക് സഹായ വാഗ്ദാനം
text_fieldsക്വാലാലംപുർ: മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേർപ് പെടുത്തിയതിനു പിന്നാലെ, മലേഷ്യക്ക് സഹായ വാഗ്ദാനവുമായി പാകിസ്താൻ. മലേഷ്യയിൽനിന്ന് കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു.
ഇന്ത്യ മതപരമായി വിവേചനമുണ്ടാക്കുന്ന നിയമങ്ങളുണ്ടാക്കുെന്നന്ന മലേഷ്യയുടെ ആരോപണത്തിനു പിന്നാലെയാണ് ആ രാജ്യത്തുനിന്നുള്ള ഭക്ഷ്യഎണ്ണ ഇറക്കുമതി നിർത്താൻ വ്യാപാരികൾക്ക് ഇന്ത്യ നിർദേശം നൽകിയത്. ലോകത്തിൽതന്നെ ഏറ്റവുമധികം പാമോയിൽ ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് മലേഷ്യ.
ഇംറാൻ ഖാെൻറ മലേഷ്യ സന്ദർശന വേളയിൽ പാമോയിൽ ഇറക്കുമതി വിഷയം ചർച്ച ചെയ്തതായി മലേഷ്യ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി. ‘മലേഷ്യൻ പാമോയിൽ കൗൺസിൽ’ കണക്കനുസരിച്ച് പോയ വർഷം മലേഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത് 4.4 ദശലക്ഷം ടൺ എണ്ണയാണ്. പാകിസ്താൻ വാങ്ങിയത് 1.1 ദശലക്ഷം ടണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.