പാനമ കേസ്: അന്വേഷണത്തിന് കമീഷന്‍ രൂപവത്കരിച്ചേക്കും
text_fieldsഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ അനധികൃത വിദേശ നിക്ഷേപത്തെക്കുറിച്ച് പാനമ രേഖകള്‍ പുറത്തുവിട്ട വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി കമീഷനെ നിയമിച്ചേക്കും.ലണ്ടനില്‍ ഫ്ളാറ്റ് വാങ്ങുന്നതിന് നവാസ് ശരീഫിന്‍െറ മക്കളായ മറിയം ശരീഫ്, ഹുസൈന്‍ ശരീഫ്, ഹസന്‍ ശരീഫ് എന്നിവര്‍ വിദേശത്ത് നടത്തുന്ന കമ്പനികളില്‍നിന്നാണ് പണം ലഭിച്ചതെന്ന പാനമ രേഖ വെളിപ്പെടുത്തലാണ് കേസിന് ആധാരം.
വിചാരണ സമയത്ത് മറിയം ശരീഫിന്‍െറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ സുപ്രീംകോടതി ഉന്നയിച്ചു. നവാസ് ശരീഫിന്‍െറ മകള്‍ക്ക് വിദേശത്ത് കമ്പനികള്‍ ആരംഭിക്കാന്‍ പണം എവിടെനിന്ന് ലഭിച്ചു?, മറിയം ശരീഫ്, നവാസ് ശരീഫിനെ ആശ്രയിച്ചാണോ കഴിയുന്നത്?, പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അടങ്ങിയ അഞ്ചംഗ ബെഞ്ച് ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.