പാനമ രേഖകൾ: കേസ് നാൾവഴി
text_fields2016 ഏപ്രിൽ 3: പാനമയിലെ നിയമോപദേശ സ്ഥാപനമായ മൊസാക് ഫൊൻെസകയുടെ രേഖകൾ ചോർന്നു. ഇൻറർനാഷനൽ കൺസോർട്യം ഒാഫ് ഇൻെവസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് ആണ് 11.5 ദശലക്ഷം ഏടുകൾ വരുന്ന രേഖകൾ പുറത്തുവിട്ടത്.
നിലവിൽ പദവിയിലിരിക്കുന്നതോ നേരത്തേ പദവിയിലിരുന്നതോ ആയ 12 രാഷ്ട്രനേതാക്കളും 128 പൊതുപ്രവർത്തകരും സിനിമാതാരങ്ങളും വ്യാപാരികളും അടക്കം 200 രാജ്യങ്ങളിൽനിന്നായി നൂറോളം പേർക്ക് വ്യാജ കമ്പനികളിൽ ആസ്തിയുള്ളതായി രേഖകൾ വെളിപ്പെടുത്തിയിരുന്നു.
െഎസ്ലൻഡ് പ്രധാനമന്ത്രിയായിരുന്ന സിഗ്മുണ്ടുർ ഗൺലോഗ്സൺ ആണ് പാനമ വിവാദത്തിൽ ആദ്യം പുറത്തുപോയ രാഷ്ട്രനേതാവ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ഫുട്ബാൾ താരം ലയണൽ മെസ്സി എന്നിവരും പാനമ രേഖകൾ പുറത്തുവിട്ടതിനു പിന്നാലെ അന്വേഷണം നേരിട്ടിരുന്നു.
നവാസ് ശരീഫിെൻറയും സേഹാദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹ്ബാസ് ശരീഫിെൻറയും കുടുംബാംഗങ്ങൾക്ക് എട്ട് വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്ന് പാനമ രേഖകൾ വെളിപ്പെടുത്തി.
ഏപ്രിൽ 5: ആരോപണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിറ്റിയെ നിയമിച്ച് നവാസ് ശരീഫ് ഉത്തരവിറക്കി.
ഏപ്രിൽ 26: സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിറ്റിയെ പ്രതിപക്ഷ പാർട്ടികൾ തള്ളി
നവംബർ ഒന്ന്: നവാസ് ശരീഫ് ഉൾപ്പെട്ട കേസിൽ അന്വേഷണം തുടരാൻ സുപ്രീംകോടതി തീരുമാനം.
2017 ഏപ്രിൽ 20: ശരീഫിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ സംയുക്ത അന്വേഷണ സംഘത്തെ (ജെ.െഎ.ടി) നിയമിക്കാൻ അഞ്ചംഗ ബെഞ്ചിെൻറ ഉത്തരവ്.
മേയ് അഞ്ച്: സുപ്രീംകോടതി ജെ.െഎ.ടിയെ പ്രഖ്യാപിച്ചു.
ജൂൺ 15: നവാസ് ശരീഫ് ജെ.െഎ.ടിക്കു മുന്നിൽ ഹാജരായി. ഒരു അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാണ് ശരീഫ്.
ജൂൺ 17: ശരീഫിെൻറ സഹോദരൻ ശഹ്ബാസ് ശരീഫിനെയും സംയുക്ത അന്വേഷണ സംഘം ചോദ്യം ചെയ്തു.
ജൂലൈ 5: ശരീഫിെൻറ മകൾ മർയം ജെ.െഎ.ടിക്കു മുന്നിൽ ഹാജരായി.
ജൂലൈ 10: ജെ.െഎ.ടി അന്തിമറിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു.
ജൂലൈ 28: അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് െഎകകണ്ഠ്യേന ശരീഫ് പാക് പ്രധാനമന്ത്രിപദത്തിന് അയോഗ്യനാണെന്ന് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.