പാനമ റിപ്പോർട്ട്: രാജിയാവശ്യം തള്ളി നവാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: കള്ളപ്പണ നിക്ഷേപമുണ്ടെന്ന പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലിൽ അന്വേഷണ റിപ്പോർട്ട് എതിരായതിനാൽ രാജിവെക്കണമെന്ന ആവശ്യം പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് തള്ളി. ശരീഫിനും മക്കളായ ഹസൻ, ഹുസൈൻ, മറിയം എന്നിവർക്കുമെതിരായ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്നാണ് സംഘം സുപ്രിംകോടതിയിൽ റിപ്പോർട്ട് നൽകിയത്.
കേസിൽ സുപ്രിംകോടതി നിയോഗിച്ച സംയുക്ത അന്വേഷണസംഘത്തിെൻറ റിപ്പോർട്ട് കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അടിയന്തര മന്ത്രിസഭ യോഗത്തിനിടെ അദ്ദേഹം പ്രസ്താവിച്ചു. ഡോൺ ഒാൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് പുറത്തുവന്നതോടെ നവാസ് ശരീഫ് രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പാക് സൈന്യവും രാജിക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. പാകിസ്താനിലെ ജനങ്ങളാണ് എെന്ന തെരഞ്ഞെടുത്തത്. അവർക്കുമാത്രമേ എന്നെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കഴിയൂ. തെറ്റായ ആരോപണങ്ങളുടെ പേരിൽ രാജിയാവശ്യം ഉന്നയിക്കുന്നവർ സ്വയം വിലയിരുത്തണം’. -ഇതായിരുന്നു പ്രതിപക്ഷത്തിെൻറ ആവശ്യത്തിന് ശരീഫിെൻറ മറുപടി.
രാഷ്ട്രീയത്തിൽനിന്ന് തെൻറ കുടുംബം ഒന്നും സമ്പാദിച്ചിട്ടില്ല, ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിേട്ടയുള്ളൂവെന്നും ശരീഫ് അവകാശപ്പെട്ടു.കേസിൽ ശരീഫ് നിയമയുദ്ധത്തിനൊരുങ്ങണമെന്ന് മന്ത്രിസഭാംഗങ്ങൾ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ അനൗദ്യോഗികമായാണു ചർച്ച നടന്നത്. മന്ത്രിമാരും ശരീഫിെൻറ അഭിഭാഷകരും അറ്റോർണി ജനറൽ അഷ്തർ ഔസഫ് അലിയും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.