പാകിസ്താനിൽ 23 പാർട്ടികളുടെ മഹാസഖ്യവുമായി മുശർറഫ്
text_fieldsഇസ്ലാമാബാദ്: മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. പാകിസ്താനിൽ 23 രാഷ്ട്രീയ പാർട്ടികളുടെ മഹാസഖ്യവുമായി തിരിച്ചുവരാനൊരുങ്ങുകയാണ് മുശർറഫ്. പാകിസ്താൻ അവാമി ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന സഖ്യത്തിെൻറ ചെയർമാൻ ആണ് മുശർറഫ്. സെക്രട്ടറി ജനറലായി ഇഖ്ബാൽ ദറിനെയും നിയമിച്ചു. പ്രവാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും െഎക്യത്തിലെത്തണമെന്ന് ദുബൈയിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി മാധ്യമങ്ങളോട് സംസാരിക്കവെ മുശർറഫ് ആഹ്വാനം ചെയ്തു. രാജ്യത്തെ പ്രധാന സംഘടനകളായ മുത്തഹിദ ഖൗമി മൂവ്മെൻറിനെയും (എം.ക്യൂ.എം) പാക് സർസമീൻ പാർട്ടിയെയും (പി.എസ്.പി) പുതിയ സഖ്യത്തിലേക്ക് മുശർറഫ് ക്ഷണിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പേരിലായിരിക്കും മത്സരിക്കുക.
പാക് മുസ്ലിം ലീഗ്(ക്യു) നേതാക്കളായ ചൗധരി ശുജാഅത്, ചൗധരി പർവേസ് ഇലാഹി എന്നിവർ സഖ്യത്തിൽ പങ്കുചേരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇംറാൻ ഖാൻ സഖ്യവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. സഖ്യത്തിെൻറ ചെയർമാനായി തെരഞ്ഞെടുത്ത സാഹചര്യത്തിൽ ഉടൻതന്നെ പാകിസ്താനിലേക്ക് മടങ്ങിയെത്തുമെന്നും രാജ്യത്തിെൻറ സാഹചര്യം മെച്ചെപ്പട്ടതിനാൽ തനിക്ക് സുരക്ഷ വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യം വിട്ടുപോകാൻ വിലക്കുള്ളവരുടെ പട്ടികയിൽനിന്ന് പേര് നീക്കിയതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം ദുബൈയിലേക്ക് പോയത്. ബേനസീർ ഭുേട്ടാ വധക്കേസിൽ മുശർറഫ് കുറ്റാരോപിതനാണ്. കഴിഞ്ഞ വർഷം പ്രേത്യക കോടതി രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. കോടതികൾ ഇപ്പോൾ നവാസ് ശരീഫിെൻറ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ വിചാരണക്കായി ഹാജരാവുമെന്നും മുശർറഫ് വ്യക്തമാക്കി.
അതേസമയം, എം.ക്യു.എമ്മിെൻറ തലപ്പത്തേക്കെന്ന വാർത്തകൾ മുശർറഫ് തള്ളിക്കളഞ്ഞു. ന്യൂനപക്ഷ ഗോത്രവർഗ പാർട്ടിയുടെ മേധാവിയാവുക എന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980ൽ സിന്ധ് പ്രവിശ്യയിലെ കറാച്ചി ആസ്ഥാനമായി അൽത്താഫ് ഹുസൈൻ രൂപവത്കരിച്ച മതേതര പാർട്ടിയാണ് മുത്തഹിദ ഖൗമി മൂവ്മെൻറ്. പിന്നീടത് രണ്ടായി പിളരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.