കശ്മീർ പാകിസ്താൻെറ രക്തത്തിലലിഞ്ഞതെന്ന്; മുഷറഫ് വീണ്ടും രാഷ്ട്രീയത്തിലേക്ക്
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ സൈനിക തലവൻ പർവേസ് മുഷറഫ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ആരോഗ്യസംബന്ധമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം മുതൽ മുഷറഫ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാവാനൊരുങ്ങുകയാണെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബൈയിലുള്ള മുഷറഫ് തൻെറ പാർട്ടിയായ ഓൾ പാകിസ്താൻ മുസ്ലിം ലീഗ്(എ.പി.എം.എൽ) ൻെറ സ്ഥാപക ദിനത്തിൽ ഇസ്ലാമാബാദിൽ ഒത്തുകൂടിയ പാർട്ടി അനുയായികളെ അദ്ദേഹം ഫോൺവഴി അഭിസംബോധന െചയ്തു. കശ്മീർ പാകിസ്താൻെറ രക്തത്തിലുള്ളതാണെന്ന് മുഷറഫ് അഭിപ്രായപ്പെട്ടു. കശ്മീരുമായി ബന്ധപ്പെട്ട് സമാധാന ചർച്ചകൾക്ക് പകരം ഇന്ത്യ പാകിസ്താനെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നത് തുടരുമെന്നും സമാധാനത്തിനുള്ള പാകിസ്താൻെറ ആഗ്രഹം ഒരു ദൗർബല്യമായി കാണരുതെന്നുമായിരുന്നു ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ മുഷറഫിൻെറ അഭിപ്രായ പ്രകടനം. 2016 മുതൽ പർവേസ് മുഷറഫ് ദുബൈയിലാണ് കഴിയുന്നത്. 2007ൽ ഭരണഘടന റദ്ദ് ചെയ്തതിന് മുഷറഫിൻെറ പേരിൽ രാജ്യേദ്രാഹ കുറ്റമുണ്ടായിരുന്നു.
1999 മുതൽ 2008 വരെ പാകിസ്താൻ ഭരണാധികാരിയായിരുന്ന മുഷറഫിനെ പിന്നീട് ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്കിറ്റോ ക്ലറിക് കൊലക്കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.