മുശർറഫ് ചെയർമാൻ സ്ഥാനമൊഴിഞ്ഞു
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡൻറ് ജന. പർവേശ് മുശർറഫ് ഒാൾ പാകിസ്താൻ മുസ്ലിം ലീഗ് (എ.പി.എം.എൽ) ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. വിദേശത്തുനിന്ന് പാർട്ടിയെ നയിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് മുശർറഫ് സ്ഥാനമൊഴിഞ്ഞതെന്ന് പാർട്ടിയുടെ പുതിയ ചെയർമാൻ മുഹമ്മദ് അംജദ് പറഞ്ഞു.
ജൂലൈയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുശർഫ് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു. വിചാരണക്കായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാക് സുപ്രീംകോടതി ഉപാധികൾ വെച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ മുശർറഫിെൻറ പത്രിക തള്ളി. സ്ഥാനമൊഴിഞ്ഞെങ്കിലും പാർട്ടിയുടെ നിയന്ത്രണം മുശർറഫിനു തന്നെയാണ്. 2010ലാണ് അദ്ദേഹം എ.പി.എം.എൽ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.