ചൈനീസ് കോവിഡ് വാക്സിെൻറ രണ്ടാം ഘട്ട പരീക്ഷണം വിജയം; രോഗപ്രതിരോധ ശേഷി വർധിച്ചു
text_fields
ബെയ്ജിങ്: ചൈന വികസിപ്പിച്ച കോവിഡ് വാക്സിെൻറ രണ്ടാം ഘട്ട പരീക്ഷണം വിജയം. പരീക്ഷണത്തിലൂടെ വാക്സിൻ സുരക്ഷിതവും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതുമാണെന്ന് ‘ദ ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ചൈനീസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ളവർ അടക്കം ശാസ്ത്രജ്ഞരാണ് വാക്സിൻ കണ്ടെത്തിയത്. ഒന്നാം ഘട്ട പരീക്ഷണത്തിൽ 55 വയസ്സോ അതിനു മുകളിലുള്ളവരോ ആയവരെയാണ് ഉൾപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ വിപുലമായ രീതിയിൽ പരീക്ഷണം നടത്തി.
രണ്ടാം ഘട്ട പരീക്ഷണത്തിൽ വാക്സിനേഷൻ നടത്തിയവർക്കാർക്കും കോവിഡ് -19 ബാധിച്ചിട്ടില്ല. അതേസമയം, വാക്സിൻ പൂർണമായും കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്ന് ഇപ്പോഴത്തെ പഠനങ്ങൾ പ്രകാരം പറയാനാകില്ലെന്നും ഗവേഷകർ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പിലൂടെ ആൻറിബോഡികൾ ഉൽപാദിപ്പിച്ച് കോവിഡിനെ തടയുന്ന രീതിയിലാണ് ചൈനീസ് ഗവേഷണം.
508 പേരിലാണ് പരീക്ഷണം നടന്നത്. 253 പേർക്ക് ഉയർന്ന ഡോസിലും 129 പേർക്ക് കുറഞ്ഞ ഡോസിലും വാക്സിൻ നൽകി. പരീക്ഷണത്തിൽ പെങ്കടുത്തവരിൽ മൂന്നിൽ രണ്ടുപേരും 18 -44 പ്രായപരിധിയിലുള്ളവരാണ്. നാലിലൊന്ന് പേർ 45 -54 പ്രായപരിധിയിലും 13 ശതമാനം പേർ 55 വയസ്സിന് മുകളിലുള്ളവരുമാണ്. ഉയർന്ന ഡോസ് നൽകിയവരിൽ 95 ശതമാനം പേരിലും കുറഞ്ഞ ഡോസ് കുത്തിവെപ്പ് എടുത്തവരിൽ 91 ശതമാനം പേരിലും 28 ദിവസത്തിനു ശേഷം വൈറസിനെ പ്രതിരോധിക്കുന്ന ആൻറി ബോഡി കണ്ടെത്തി. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒാക്സ്ഫഡ് സർവകലാശാല മനുഷ്യരിൽ നടത്തിയ വാക്സിൻ പരീക്ഷണം വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.