ഫിലിപ്പീന്‍സില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നു
text_fieldsമനില: മയക്കുമരുന്നു വേട്ടയുടെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട ഫിലിപ്പീന്‍സില്‍ കടുത്ത നടപടികളുമായി പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ മുന്നോട്ട്. ഈ മാസം അവസാനത്തോടെ രാജ്യത്താകമാനം പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനാണ് സര്‍ക്കാര്‍ പുതുതായി തീരുമാനിച്ചിരിക്കുന്നത്. പുകയില ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ് പതിക്കണമെന്ന പുതിയ നിയമം അടുത്ത മാസം നടപ്പാക്കുന്നതിനുമുമ്പ് പുകവലി നിരോധം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രിയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ പട്ടണങ്ങളും നൂറുശതമാനം പുകവലിമുക്തമാക്കാനാണ് പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരോധം ഏര്‍പ്പെടുത്താന്‍ എല്ലാ പ്രാദേശിക ഭരണകൂടങ്ങളോടും ഉടന്‍ ആവശ്യപ്പെടും. മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്കെതിരെയും സ്വീകരിച്ച നടപടിക്കിടെ രാജ്യത്ത് നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ പേരില്‍ ദുതേര്‍തെ ഭരണകൂടം രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളില്‍നിന്ന് വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.