ദേശീയ ഗാനാലാപനത്തിനിടെ ഫിലിപ്പീൻസ് മേയറെ വെടിവെച്ചു കൊന്നു
text_fieldsമനില: പതാക ഉയർത്തൽ ചടങ്ങിൽ ദേശീയ ഗാനാലാപനം നടക്കുന്നതിനിടെ ഫിലിപ്പീൻസിൽ മേയറെ വെടിവെച്ചുകൊന്നു. തനായുവാൻ നഗരസഭാധ്യക്ഷൻ അേൻറാണിയോ ഹലീലിയാണ് തിങ്കളാഴ്ച രാവിലെ അജ്ഞാതെൻറ വെടിയേറ്റ് മരിച്ചത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ച് ഏറെ വിമർശനം നേരിട്ടയാളാണ് ഇദ്ദേഹം.
എന്നാൽ, സർക്കാർ പുറത്തുവിട്ട, മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിലും ഇയാൾ ഇടംപിടിച്ചിരുന്നു. സംഭവം വിഡിയോയിൽ പകർത്തപ്പെെട്ടങ്കിലും അക്രമിയെ പിടികൂടാനായിട്ടില്ല. നെഞ്ചിൽ വെടിയേറ്റ മേയറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ദേശീയഗാന സമയത്ത് നിൽകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ തിരിച്ചടി നൽകിയതോടെ ചടങ്ങിനെത്തിയവർ ചിതറിയോടി. ഇതിനിടെ, അക്രമി രക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്തതു കാരണം മേയർക്ക് വധഭീഷണിയുണ്ടായിരുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ പ്രത്യേകസംഘത്തെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.