സാമൂഹ്യ മാധ്യമങ്ങൾ വഴി ഐ.എസ് റിക്രൂട്ട്മെന്‍റ്: ഫിലിപ്പൈൻസ് യുവതി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾ വഴി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതായി കരുതുന്ന ഇന്ത്യൻ വംശജയായ ഫിലിപ്പീൻസ് യുവതി അറസ്റ്റിൽ. കാരൻ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 2 ദിവസം മുൻപ് മനിലയിൽ അറസ്റ്റ് ചെയ്തത്.
ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദി നേതാവ് മുഹമ്മദ് ജാഫർ മഹൂദിന്‍റെ ഭാര്യയാണ് കാരൻ. 2016ലാണ് ഇന്ത്യൻ ഏജൻസികൾക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി ഹാമിദോൺ ഐഎസിലേക്ക് യുവാക്കളെ കടത്തുന്നതായി വിവരം ലഭിച്ചത്. പന്ത്രണ്ടോളം രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഹാമിദോണുവേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു.
ഇവരുടെ വിവരങ്ങളും തെളിവുകളും ആവശ്യപ്പെട്ട് നേരത്തെ എൻ.ഐ.എ ഫിലിപ്പീൻസിന് കത്തയച്ചിരുന്നു. ഇവർ പിടിയിലായതോടെ ഇന്ത്യയിലെ ഐഎസ് ബന്ധങ്ങൾ കണ്ടെത്താനും,വീഡിയോ കോൺഫ്രൻസ്സിലൂടെ കൂടുതൽ ചോദ്യംചെയ്യാനുമുള്ള അനുമതിക്കുമായി ഫിലീപ്പീൻസ് ഗവൺമെന്‍റിനെ സമീപിക്കാനൊരുങ്ങുകയാണ് എൻ.ഐ.എ.
നേരത്തെ ഐ.എസ് ബന്ധത്തിന്‍റെ പേരിൽ പിടിയിലായ രണ്ട് ഇന്ത്യക്കാർ തങ്ങളെ ഐ.എസിലേക്ക് ആകർഷിച്ചതിനു പിന്നിൽ ഹാമിദോൺ ആണെന്ന് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.