ടൺകണക്കിന് മാലിന്യം ഫിലിപ്പീൻസ് കാനഡയിലേക്ക് തിരിച്ചയച്ചു
text_fieldsമനില: കാനഡ അഞ്ചുവർഷം മുമ്പ് കയറ്റിയയച്ച മാലിന്യം ഫിലിപ്പീൻസ് തിരിച്ചയച്ചു. 69 കപ ്പലുകളിലായി ടൺകണക്കിന് ദുർഗന്ധം വമിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാല ിന്യങ്ങളാണ് ഫിലിപ്പീൻസ് തിരിച്ചയച്ചത്.
സമ്പന്ന രാഷ്ട്രങ്ങളുടെ മാലിന്യത്തൊട്ടിയല്ല തങ്ങളെന്ന ഫിലിപ്പീൻസിെൻറ പ്രഖ്യാപനം ഇരുരാജ്യങ്ങളുടെ തമ്മിലെ നയതന്ത്രബന്ധത്തിന് വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. 2014ൽ 103 കണ്ടെയ്നറുകളിലായാണ് കാനഡ മാലിന്യം ഫിലിപ്പീൻസിലേക്ക് കയറ്റിയയച്ചത്. ഇത് തിരിച്ചയക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുേതർതേ ഭീഷണിമുഴക്കാറുണ്ടായിരുന്നു.
മേയ് 15നകം മാലിന്യം തിരിച്ചെടുക്കണമെന്ന് അന്ത്യശാസനവും നൽകി. എന്നാൽ, കാനഡ തയാറാകാത്തതിനെ തുടർന്ന് കാനഡയിലെ കോൺസുലർ ഉദ്യോഗസ്ഥരെയും അംബാസഡറെയും തിരിച്ചുവിളിച്ചു. നേരത്തേ 450 ടൺ പ്ലാസ്റ്റിക് മാലിന്യം ആസ്ട്രേലിയ, ബംഗ്ലാദേശ്, കാനഡ, ചൈന, ജപ്പാൻ, സൗദി രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി മലേഷ്യ അറിയിച്ചിരുന്നു.
നേരത്തേ ചൈനയാണ് ഇത്തരം മാലിന്യങ്ങൾ സ്വീകരിച്ചിരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം ചൈന ഇത് അവസാനിപ്പിച്ചതോടെയാണ് വികസിത രാജ്യങ്ങൾക്ക് മറ്റു വഴി തേടേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.