48 പേരുമായി പാക് വിമാനം തകര്‍ന്നുവീണു
text_fields
ഇസ്ലമാബാദ്: ഇസ്ലാമാബാദ്: 48 പേരുമായി പുറപ്പെട്ട പാകിസ്താന്‍ വിമാനം ആബട്ടാബാദിലെ മലമ്പ്രദേശത്ത് തകര്‍ന്നുവീണു. മജബിനും പിപ്ലിയനുമിടയിലുള്ള ഹവേലിയനിലാണ് വിമാനം വീണത്. ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷീദും വിമാനത്തിലുണ്ട്. ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട എ.ടി.ആര്‍ പി.കെ-661 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥനായ ഡാനിയല്‍ ഗിലാനി ട്വിറ്ററില്‍ പറഞ്ഞു. ഭാര്യയോടൊപ്പം ജംഷീദ് പി.കെ-661 വിമാനത്തില്‍ സഞ്ചരിച്ചിരുന്നതായി അദ്ദേഹത്തിന്‍െറ സഹോദരന്‍ സ്ഥിരീകരിച്ചു.
ചിത്രാളില്‍ പ്രഭാഷണത്തിനത്തെി മടങ്ങുകയായിരുന്നു ജംഷീദ്. ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 43 യാത്രക്കാരും രണ്ട് എയര്‍ഹോസ്റ്റസുമാരും മൂന്ന് പൈലറ്റുമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരഞ്ഞെന്ന് ഹവലിയൻ മേഖലയിെൽ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ മുഹമദ് ഘാൻ റോയിേട്ടഴ്സിനൊട് പറഞ്ഞു.
അപകടത്തില്‍പെടുന്നതിനുമുമ്പ് വിമാനത്തിലെ പൈലറ്റ് അപായസന്ദേശം നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.പെഷാവറില്‍നിന്ന് ചിത്രാളിലേക്ക് പോയ വിമാനം വൈകീട്ട് മൂന്നരക്ക് ഇസ്ലാമാബാദിലേക്ക് മടങ്ങവെയാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി ഉടനെ അപകടസ്ഥലത്തത്തൊന്‍ സുരക്ഷാസേനകളോട് പ്രധാനമന്ത്രി നവാസ് ശരീഫ് ഉത്തരവിട്ടു.
വിമാനം പർവത പ്രദേശത്താണ് വീണതെന്നും വീഴുന്നതിന് മുമ്പ് തന്നെ തീപിടിച്ചിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു.
2012ല്‍ 121 യാത്രക്കാരും ആറു ജീവനക്കാരുമായി ബോജ എയര്‍ലൈന്‍ ബോയിങ് 737 വിമാനം ഇസ്ലാമാബാദിനടുത്ത് തകര്‍ന്നുവീണിരുന്നു. 2010 ജൂലൈയില്‍ എയര്‍ബസ് 321 പാസഞ്ചര്‍ ജെറ്റ് വിമാനം അപകടത്തില്‍പെട്ട് 152 പേരാണ് മരിച്ചത്.
A PIA aircraft has lost contact with control tower. Plz see statement below. pic.twitter.com/AVcNXFL6E2
— Danyal Gilani (@Danyal_Gilani) December 7, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.