കറാച്ചി വിമാനാപകടം; 66 മരണം
text_fieldsകറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്നു വീണു. 66 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ലാഹോറിൽ നിന്ന് വരികയായിരുന്ന പാകിസ്താൻ ഇൻറർ നാഷനൽ എയർലൈൻസിെൻറ വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഒരു മിനിറ്റു മുമ്പാണ് മോഡൽ കോളനിയിൽ തകർന്നുവീണത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച പ്രദേശിക സമയം ഉച്ച 2.37ഓടെയായിരുന്നു അപകടം. വിമാനത്തിൽ 90 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 98 പേരുണ്ടായിരുന്നു. അപകടത്തിൽ വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു.
Dark plumes of smoke seen near the crash site. #PIA #ModelColony #MalirCantt #Karachi pic.twitter.com/bLBCmG1dXf
— Yusra Askari (@YusraSAskari) May 22, 2020
വിമാനത്തിന് സാേങ്കതിക തകരാറുള്ളതായി പൈലറ്റ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നതായി പാകിസ്താൻ ഇൻറർ നാഷനൽ എയർലൈൻസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എയർ മാർഷൽ അർഷദ് മാലിക് പറഞ്ഞു. രണ്ടു യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടതായി സിന്ധ് ആരോഗ്യ മന്ത്രി ഡോ. അസ്റ പെച്ചൂദോ അറിയിച്ചു. വിമാനം മൊബൈൽ ടവറിൽ ഇടിച്ച ശേഷം വീടുകൾക്ക് മുകളിൽ തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഷക്കീൽ അഹമ്മദ് പറഞ്ഞു. അപകടം നടന്ന ഉടൻ സേനയുടെ ദ്രുതകർമ വിഭാഗം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു.
2016 ഡിസംബർ ഏഴിന് ചിത്രലിൽ നിന്ന് ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന പാകിസ്താൻ എയർലൈൻസിെൻറ വിമാനം തകർന്ന് 48 പേർ മരിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വിമാന അപകടമാണിത്. കോവിഡ് നിയന്ത്രണം നീക്കിയതിന് ശേഷം പരിമിതമായ തോതിൽ ഒരാഴ്ച മുമ്പാണ് പാകിസ്താനിൽ വിമാന സർവിസ് പുനരാരംഭിച്ചത്. അപകടത്തിൽ പാകിസ്താൻ പ്രസിഡൻറ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവർ ദുഃഖം രേഖപ്പെടുത്തി.
PIA’s Lahore-Karachi flight PK-8303 crashed on a residential area near Karachi airport a short while ago. Fire fighters trying to control fire in an affected house #planecrash #BREAKING pic.twitter.com/LEg1roPjol
— Danyal Gilani (@DanyalGilani) May 22, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.